തൊഴിലിനായി സമരം; അഞ്ചുപേർ കുഴഞ്ഞുവീണു

കാട്ടാക്കട: തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ അല്ലെങ്കിൽ തൊഴിൽ രഹിത വേതനം നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ പൂവച്ചൽ പഞ്ചായത്ത് ഒാഫിസിന് മുന്നിൽ സമരം നടത്തി. ഗ്രാമപഞ്ചായത്തില്‍ 2500ഒാളം തൊഴിലുറപ്പ് തൊഴിലാളികളാണുള്ളത്. ഏഴ് മാസമായി 90 ശതമാനത്തോളം പേർക്കും തൊഴിലില്ല. തുടര്‍ന്നാണ് കോണ്‍ഗ്രസ് സമരവുമായി രംഗത്തെത്തിയത്. ബുധനാഴ്ച രാവിലെ നടന്ന സമരത്തിൽ രണ്ടായിരത്തിലധികം േപർ പങ്കെടുത്തു. രാവിലെ പൂവച്ചലിൽനിന്ന് പ്രകടനമായി എത്തിയവരെ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. എന്നാൽ, സമരം നടത്തുക മാത്രമല്ല, തൊഴിലിനായി അപേക്ഷ കൊടുക്കുകയും വേണം എന്ന നേതാക്കളുടെ ആവശ്യം അംഗീകരിച്ച പൊലീസ് സമരക്കാരെ ഓഫിസ് വളപ്പിലേക്ക് കടത്തിവിട്ടു. ഇത് തിക്കിനും തിരക്കിനും കാരണമായി. സ്ത്രീകളും വൃദ്ധരായവരും ഉള്‍പ്പെടെയുള്ളവര്‍ ഒാഫിസിക്കേ് ഇടിച്ചുകയറിയതോടെ ജീവനക്കാരും വലഞ്ഞു. തൊഴിലാളികളെ നിയന്ത്രിക്കാന്‍ പൊലീസിനുമായില്ല. 2202 പേരാണ് തൊഴിലിനായി അപേക്ഷ നൽകിയതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. സമരം കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം അൻ സജിത റസൽ, ഡി.സി.സി സെക്രട്ടറിമാരായ എം.ആർ. ബൈജു, ജ്യോതിഷ് കുമാർ, ആനാട് ജയൻ, ജലീൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. സി.ആർ. ഉദയ കുമാർ, എൽ.രാജേന്ദ്രൻ, ഗോപകുമാർ, കട്ടയ്ക്കോട് തങ്കച്ചൻ, പൊന്നെടുത്തകുഴി സത്യദാസ്, ആർ.എസ്. സജീവ്, രാഘവലാൽ എന്നിവർ നേതൃത്വം നൽകി. വൈകീട്ട് 3.30ഓടെ സമരം അവസാനിപ്പിച്ചു. അഞ്ച് സ്ത്രീകൾ കുഴഞ്ഞുവീണു കാട്ടാക്കട: സമരത്തിനിടെ തൊഴിൽ ലഭിക്കണമെന്ന അപേക്ഷ നൽകാനുള്ള തിക്കിലും തിരക്കിലും അഞ്ച് സ്ത്രീകൾ കുഴഞ്ഞുവീണു. പൂവച്ചൽ സ്വദേശി ശാന്തമ്മ (61), ചായ്ക്കുളം സ്വദേശി സരസമ്മ (62-), പന്നിയോട് സ്വദേശി ലീല (60 ), പന്നിയോട് സ്വദേശി സുലോചന (56-), അരുവിക്കുഴി സ്വദേശി ഓമന (50- ) എന്നിവരാണ് കുഴഞ്ഞുവീണത്. ഇവർ നെയ്യാറ്റിൻകര, കാട്ടാക്കട ഗവ. ആശുപത്രികളിൽ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.