വിദ്യാലയങ്ങളിലെ കാവിവത്കരണത്തെ ചെറുക്കും -കെ.എസ്.യു തിരുവനന്തപുരം: കേന്ദ്ര--സംസ്ഥാന സർക്കാറുകൾ ഒന്നിച്ച് പൊതുവിദ്യാലയങ്ങളെ കാവിവത്കരിക്കുകയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷം വിപുലമായി സംഘടിപ്പിക്കുവാൻ സർക്കാർ ഒരുങ്ങുന്നത് ഇതിന് ഉദാഹരണമാണ്. പൊതുവിദ്യാലയങ്ങളിൽ സംഘ്പരിവാറുകൾക്ക് അവസരം ഒരുക്കിക്കൊടുക്കുന്ന നയമാണ് സർക്കാറിേൻറത്. ദീൻദയാലിെൻറ ജീവിതം ആസ്പദമാക്കി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ കെ.എസ്.യു തടയും. വിദ്യാഭ്യാസമന്ത്രിയുടെ അറിവോടെ കേരളത്തെ കാവിവത്കരിക്കാൻ നടക്കുന്ന ശ്രമത്തെ കെ.എസ്.യു ചെറുക്കും. വ്യാഴാഴ്ച ജില്ലതലത്തിൽ ജാഗ്രത സദസ്സ് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കലാലയങ്ങളിലെ സംഘടനാ പ്രവർത്തനം ഔദാര്യമല്ല; അവകാശമാണ്. സർക്കാർ നിയമനിർമാണം നടത്തി കലാലയങ്ങളിലെ സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കണം. കലാലയ രാഷ്ട്രീയമല്ല എസ്.എഫ്.ഐയുടെ കലാപരാഷ്ട്രീയവും എ.ബി.വി.പിയുടെ വർഗീയ രാഷ്ട്രീയവും ആണ് കാമ്പസുകളിൽനിന്ന് നീക്കേണ്ടത്. എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയമാണ് കാമ്പസുകളിൽ രാഷ്ട്രീയം നിരോധിക്കാൻ കാരണം. കലാലയങ്ങളിൽ രാഷ്ട്രീയം നിലനിർത്തുന്നതിന് ഒക്ടോബർ 26 മുതൽ നവംബർ ആറുവരെ അവകാശസംരക്ഷണ കാമ്പയിൻ സംഘടിപ്പിക്കും. ഈ മാസം 30ന് ജില്ലകളിൽ സാംസ്കാരിക നായകന്മാരെയും മതേതര, രാഷ്ട്രീയ നേതാക്കളെയും പെങ്കടുപ്പിച്ച് തുറന്ന സംവാദം സംഘടിപ്പിക്കുമെന്നും അഭിജിത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.