മാതൃകയായി പുത്തൂരിലെ ഓട്ടോ തൊഴിലാളികൾ

കൊട്ടാരക്കര: പുത്തൂരിലെ ഓട്ടോ തൊഴിലാളികൾ വീണ്ടും സഹജീവി സ്നേഹത്തി​െൻറ മാതൃകയായി. നാല് വയസ്സുകാരി അമൃതയുടെ ചികിത്സക്ക് ഓട്ടോ തൊഴിലാളികൾ സമാഹരിച്ചത് രണ്ടര ലക്ഷത്തിലധികം രൂപ. പുത്തൂർ ചെറുപൊയ്ക കാട്ടുവിള പടിഞ്ഞാറ്റതിൽ അനിൽകുമാർ--ദീപ ദമ്പതികളുടെ മകൾ അമൃതയുടെ ചികിത്സക്കുവേണ്ടിയാണ് ഓട്ടോ തൊഴിലാളികൾ മുന്നിട്ടിറങ്ങി തുക സമാഹരിച്ചത്. അർബുദം ബാധിച്ച് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലാണ് അമൃത. നിർമാണ തൊഴിലാളിയായ അനിലും കശുവണ്ടി തൊഴിലാളിയായ ദീപയും കുടുംബത്തി​െൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്നതിനിടെയാണ് മകളുടെ മാരകരോഗം എത്തിയത്. എന്തുചെയ്യണമെന്നറിയാതെ വിലപിക്കുന്ന ഇവരുടെ സങ്കടവാർത്ത അറിഞ്ഞതോടെ പുത്തൂരിലെ ഓട്ടോ തൊഴിലാളികൾ കൂടിയാലോചിച്ചു. മുമ്പ് രണ്ടുതവണ രണ്ട് കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ കാട്ടിയ അതേ മനസ്സുകൾ ഉണർന്നു. തങ്ങളുടെ വരുമാനത്തി​െൻറ നല്ലൊരു പങ്കും ടൗണിൽ എത്തുന്നവരിൽനിന്ന് സമാഹരിച്ച തുകയും ചേർത്ത് 2,06,053 രൂപ അനിലിന് കൈമാറി. പുത്തൂർ എസ്.ഐ വി. ജയകുമാറാണ് തുക അനിലിന് കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ശശികുമാറും ഓട്ടോ തൊഴിലാളികളും ചടങ്ങിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.