​ചെന്നൈ^തിരുവനന്തപുരം അനന്തപുരി എക്​സ്​പ്രസ്​ കൊല്ലത്തേക്ക്​ നീട്ടി

ചെന്നൈ-തിരുവനന്തപുരം അനന്തപുരി എക്സ്പ്രസ് കൊല്ലത്തേക്ക് നീട്ടി കൊല്ലം: ചെന്നൈ--തിരുവനന്തപുരം അനന്തരപുരി എക്സ്പ്രസ് (െട്രയിൻ നമ്പർ 16723/16724) കൊല്ലത്തേക്ക് ദീർഘിപ്പിച്ച് ഉത്തരവായി. കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ െട്രയിൻ കൊല്ലത്തുനിന്ന് സർവിസ് ആരംഭിക്കും. ഒക്ടോബർ 31ന് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന െട്രയിൻ നവംബർ ഒന്നിന് കൊല്ലത്ത് എത്തും. വൈകുന്നേരം 7.50ന് ചെന്നൈ എഗ്മോറിൽനിന്ന് യാത്ര തിരിക്കുന്ന െട്രയിൻ പിറ്റേദിവസം 11.30ന് തിരുവനന്തപുരത്ത് എത്തുകയും 11.45ന് അവിടെനിന്ന് പുറപ്പെട്ട് കൊല്ലത്തെത്തും. കൊല്ലത്തുനിന്ന് വൈകുന്നേരം മൂന്നിന് പുറപ്പെടുന്ന െട്രയിൻ പിറ്റേദിവസം രാവിലെ 8.05ന് ചെന്നൈ എഗ്മോറിൽ എത്തും. കൊല്ലത്തുനിന്ന് ചെന്നൈയിലേക്ക് പുതിയ െട്രയിൻ കൂടി അനുവദിച്ച നടപടിയെ എൻ.കെ. േപ്രമചന്ദ്രൻ എം.പി സ്വാഗതം ചെയ്തു. റെയിൽ മന്ത്രാലയം, െറയിൽവേ ബോർഡ് എന്നിവയിൽ ദീർഘകാലമായി ഉന്നയിച്ചിരുന്ന ആവശ്യങ്ങളിലൊന്നാണ് സാക്ഷാത്കരിച്ചത്. പുതുതായി കൊല്ലത്തേക്ക് ദീർഘിപ്പിച്ച അനന്തപുരി എക്സ്പ്രസിന് പരവൂർ സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.