ജി.എസ്​.ടി: കരാറുകാരുമായി ധാരണ; സമരം പിൻവലിക്കും

തിരുവനന്തപുരം: ചരക്കുസേവന നികുതിയെ (ജി.എസ്.ടി) ചൊല്ലി സർക്കാറും കരാറുകാരും തമ്മിൽ ഉടലെടുത്ത തർക്കത്തിന് പരിഹാരം. ജി.എസ്.ടി നിലവിൽവന്നശേഷമുള്ള പ്രവൃത്തിക്ക് ഒന്നു മുതൽ അഞ്ചു ശതമാനം വരെ നികുതിയിളവ് നൽകാമെന്ന നിർദേശം കരാറുകാർ അംഗീകരിച്ചു. ധനമന്ത്രി ഡോ. ടി.എം. തോമസ് െഎസക്കി​െൻറ ചേംബറിൽ ഗവ.കരാറുകാരുടെ സംഘടന പ്രതിനിധികളുമായി ചൊവ്വാഴ്ച രാത്രി നടന്ന ചർച്ചയിലാണ് തീരുമാനം. ധനവകുപ്പ് നേരത്തേ തയാറാക്കിയ ഉത്തരവിൽനിന്ന് അൽപം മാറ്റം വരുത്തിയിട്ടുണ്ട്. പ്രവൃത്തിയുടെ സ്വഭാവം അനുസരിച്ച് ഒന്നു മുതൽ അഞ്ചു ശതമാനം വരെ നികുതിയിളവ് നൽകും. തദ്ദേശവകുപ്പ്, പൊതുമരാമത്ത് പ്രവൃത്തികൾക്ക് ഇളവ് ബാധകമാണ്. പുതിയ റോഡുകൾക്ക് അഞ്ചുശതമാനമാണ് ഇളവ്. ബിറ്റുമിൻ റോഡുകൾക്കും കെട്ടിടങ്ങൾക്കും 3.5, ബി.എം ആൻഡ് ബി.സി റോഡുകൾക്ക് രണ്ട് എന്നിങ്ങനെയാണ് നികുതിയിളവ് നൽകുക. ജി.എസ്.ടി എസ്റ്റിമേറ്റ് തുകയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കരാറുകാർ സർക്കാറുമായി ഉടക്കിയത്. സംസ്ഥാനത്തെ പലയിടത്തും മരാമത്ത് പ്രവൃത്തി തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായി. തദ്ദേശവകുപ്പി​െൻറ ഭൂരിപക്ഷം പ്രവൃത്തികളും പാതിവഴിയിൽ നിലക്കുന്ന അവസ്യുമുണ്ടായി. 12 ശതമാനം ജി.എസ്.ടി നഷ്ടമാണെന്നും നേരത്തേ നൽകിയ അഞ്ച് ശതമാനം വാറ്റിനുശേഷം വരുന്ന അധിക നികുതി സർക്കാർ വഹിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെട്ടത്. എട്ടുശതമാനം എന്നതിനുപകരമാണ് വിവിധ പ്രവൃത്തികൾക്ക് ഒന്നുമുതൽ അഞ്ചുവരെ ആശ്വാസം നൽകാൻ തീരുമാനിച്ചത്. ചർച്ചക്ക് മുന്നോടിയായി ധനമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ചീഫ് എൻജിനീയർ സജികുമാർ, തദ്ദേശവകുപ്പ് സെക്രട്ടറി ടി.കെ. േജാസ്, ഒാൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര, ഒാൾ കേരള കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ജന. സെക്രട്ടറി വർഗീസ് കണ്ണമ്പള്ളി തുടങ്ങിയവർ പെങ്കടുത്തു. സമരം പിൻവലിക്കുന്നത് സംബന്ധിച്ച് ബുധനാഴ്ച തീരുമാനമെടുക്കുമെന്ന് കരാറുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.