റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കരുത് -തൊടിയൂർ മൗലവി കണ്ണനല്ലൂർ: റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കാനുള്ള തീരുമാനത്തിൽനിന്ന് അധികാരികൾ പിന്മാറണമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. ദക്ഷിണകേരള ജംഇയ്യതുൽ ഉലമ കൊല്ലം താലൂക്ക് കമ്മിറ്റിയുടെയും ഡി.കെ.ജെ.യു കോഓഡിനേഷൻ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കണ്ണനല്ലൂരിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വമാനവികത നിലനിർത്തി ഇന്ത്യയുടെ ബഹുസ്വരത കാത്തുസൂക്ഷിക്കണം. എ.കെ. ഉമർ മൗലവി അധ്യക്ഷത വഹിച്ചു. കെ.പി. അബൂബക്കർ ഹസ്രത്ത് മുഖ്യപ്രഭാഷണം നടത്തി. മുത്തലാഖ്, ഫസഖ് എന്നീ വിഷയങ്ങളിൽ സി.എ. മൂസ മൗലവി വിഷയാവതരണം നടത്തി. തേവലക്കര അലിയാരുകുഞ്ഞ് മൗലവി, വൈ.എം. ഹനീഫ മൗലവി, എം.എ. സമദ്, സലീംഷാ മൗലവി അൽ ഖാസിമി, മേക്കോൺ അബ്ദുൽ അസീസ്, ഡോ. അബ്ദുൽ മജീദ് ലബ്ബ, നാഷിദ് ബാഖവി കണ്ണനല്ലൂർ എന്നിവർ സംസാരിച്ചു. സംഘടന സെഷൻ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു-. പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി അധ്യക്ഷത വഹിച്ചു. എം.എം. ബാവ മൗലവി ആലുവ വിഷയാവതരണം നടത്തി. കാരാളി ഇ.കെ. സുലൈമാൻ ദാരിമി, കണ്ണനല്ലൂർ എ.എൽ. നിസാമുദ്ദീൻ, ഷാജഹാൻ മന്നാനി അമ്പലംകുന്ന്, സ്വാദിഖ് മൗലവി കൊട്ടിയം, പുലിപ്പാറ എസ്. അബ്ദുൽ ഹക്കീം മൗലവി, നാസർ കുഴിവേലിൽ, മൈലാപ്പൂര് നിഹാസ് മന്നാനി, ത്വാഹ അബ്റാരി, കുണ്ടുമൺ ഇ.എ. ഹുസൈൻ മന്നാനി, അനസ് മന്നാനി, ഇർശാദ് മന്നാനി, റാഫി മൗലവി, ഷാനവാസ് മന്നാനി, റഫീക്ക് മന്നാനി, വൈ. നവാബുദീൻ മുസ്ലിയാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.