പത്തനാപുരം: നാടൻ മേളയായ 'ഗദ്ദിക'ക്കായി മഞ്ചള്ളൂരില്‍ ഗോത്രഗ്രാമം ഒരുക്കിയത് വയനാട് പ്രജോദും സംഘവും. കഴിഞ്ഞ എട്ട് വര്‍ഷമായി ഗോത്രസംസ്കാരത്തിെൻറ പാട്ടുംകലകളുമായി ദേശങ്ങള്‍ സഞ്ചരിക്കുന്ന 20 അംഗസംഘമാണ് പ്രജോദിന് ഒപ്പമുള്ളത്. ഗദ്ദിക 2017നായി മഞ്ചള്ളൂരിലെ മൈതാനത്ത് മനോഹരമായ ദൃശ്യാവിഷ്കാരമാണ് സംഘം ഒരുക്കിയിരിക്കുന്നത്. പ്രകൃതിസൗഹൃദമായ രീതിയില്‍ പുല്ല് കൊണ്ട് മേഞ്ഞ പവലിയനുകളുണ്ടിവിടെ. കൃത്രിമമായി ഒരുക്കുന്ന നിറക്കൂട്ടുകള്‍ കുറച്ച് കൊണ്ട് മണ്ണും കളിമണ്ണും കൊണ്ട് തയാറാക്കുന്ന ഛായക്കൂട്ടാണ് പവലിയനുകള്‍ മനോഹരമാക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ഗോത്രവിഭാഗങ്ങളുടെ വാസസ്ഥലങ്ങളായ പുല്ല് മേഞ്ഞ കുടിലും പരിസരവും മരത്തിന് മുകളിലെ ഏറുമാടവും പ്രധാന ആകര്‍ഷണമാണ്. അലങ്കാരത്തിനായി സ്ഥാപിച്ചിട്ടുള്ള കലാരൂപങ്ങളും ഇവരുടെ കലാവിരുതില്‍ രൂപപ്പെട്ടതാണ്. വയനാട് സുല്‍ത്താന്‍ബത്തേരി ചുള്ളിയോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തുടിതാളം ഗോത്ര കലാസംഘം എന്ന പേരില്‍ നാടന്‍പാട്ടുകളും നാട്ടുകലകളും ഇവര്‍ ആവിഷ്കരിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗദ്ദികക്കുള്ള ഗോത്രഗ്രാമം ഒരുക്കുന്നതും ഈ സംഘമാണ്. മേളയിലേെക്കത്തുന്നവര്‍ കുടിലുകള്‍ക്കും ദൃശ്യാവിഷ്കാരങ്ങള്‍ക്കും സമീപംനിന്ന് ചിത്രങ്ങള്‍ പകര്‍ത്താനും കാഴ്ചക്കാര്‍ ഏറെയാണ്. പാരമ്പര്യമായി കൈമാറിവന്ന ഗോത്രകലകളും ജീവിതശൈലിയും കൈമോശംവരാതെ പുതുതലമുറക്ക് പകര്‍ന്ന് കൊടുക്കുകയാണ് സംഘത്തിെൻറ ലക്ഷ്യമെന്ന് പ്രജോദ് പറയുന്നു. ഇതിെൻറ ഭാഗമായി സ്കൂളുകൾ, കോളജുകള്‍ എന്നിവിടങ്ങളില്‍ ഇവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഗദ്ദിക നാടന്‍കലാമേളയില്‍ തുടിതാളം കലാകാരന്മാരുടെ പരിപാടികളും അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.