സെൻറ് തോമസ്​ എൻജിനീയറിങ്​ കോളജിൽ ദേശീയ ശിൽപശാലയും ശാസ്​ത്ര പ്രദർശനവും

തിരുവനന്തപുരം: സ​െൻറ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്നോളജി 25 മുതൽ 27 വരെ ത്രിദിന ദേശീയ ശിൽപശാല സംഘടിപ്പിക്കും. 'പരിസ്ഥിതി സുസ്ഥിരത' വിഷയത്തെ അടിസ്ഥാനമാക്കി നടത്തുന്ന ശിൽപശാല എൻ.കെ. േപ്രമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. കേരള സാങ്കേതിക ശാസ്ത്ര സർവകലാശാല േപ്രാ വൈസ് ചാൻസലർ ഡോ. അബ്ദുൽ റഹ്മാൻ വിഷയാവതരണം നടത്തും. 26, 27 തീയതികളിൽ നടത്തപ്പെടുന്ന ശാസ്ത്ര പ്രദർശനത്തിൽ ഐ.എസ്.ആർ.ഒ, ഒാൾ ഇന്ത്യ റേഡിയോ, അനെർട്ട്, കയർ ബോർഡ്, പ്രിയദർശിനി പ്ലാനറ്റേറിയം, മാലിന്യ നിയന്ത്രണ ബോർഡ്, കെൽേട്രാൺ, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ, കെ.എസ്.ആർ.ടി.സി, ഹൈക്കൺ ഗ്രൂപ്, മാജിക് പ്ലാനറ്റ്, ബയോഡൈവേഴ്സിറ്റി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച് തുടങ്ങി വിവിധ സ്ഥാപനങ്ങളും ഏജൻസികളും പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.