മലയിൻകീഴ്: ഭർത്താവിനെ കാണ്മാനില്ലെന്ന് വൃദ്ധയുടെ പരാതി. വലിയറത്തല പൂവ്വന്നൂർമൂല നിഷാ ഭവനിൽ വി. കൃഷ്ണനെ (72) കാണ്മാനില്ലെന്ന പരാതിയുമായാണ് ഭാര്യ തങ്കമണി നരുവാമൂട് പൊലീസിൽ എത്തിയത്. ഇക്കഴിഞ്ഞ 19ന് വൈകുന്നേരത്തോടെയാണ് ഇദ്ദേഹത്തെ കാണാതാവുന്നത്. ഇ.എസ്.ഐ റിട്ട. ജീവനക്കാരനായ കൃഷ്ണന് അടുത്തിടെയായി മറവിയും കേൾവിക്കുറവുമുള്ളതായി പരാതിയിൽ പറയുന്നു. കാണാതാകുന്ന ദിവസം ഉച്ചക്ക് മകൻ വീട്ടിലെത്തുമ്പോൾ ഭർത്താവ് ഉണ്ടായിരുന്നു. തങ്കമണി സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകുന്നതിനാൽ വീട്ടിൽ പകൽ മറ്റാരുമുണ്ടാകാറില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.