നന്മചെയ്യുന്ന കാര്യത്തിൽ രാഷ്ട്രീയപാർട്ടികൾ മത്സരിക്കണം -ഉമ്മൻ ചാണ്ടി ആര്യനാട്: നന്മചെയ്യുന്ന കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യൂത്ത് കോൺഗ്രസ് അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകലുങ്ക് സ്വദേശിയും രോഗിയുമായ സുദർശനനും കുടുംബത്തിനും നിർമിച്ചുനൽകിയ വീടിെൻറ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾക്ക് ശക്തിപരീക്ഷണമാകാം. എന്നാൽ, അടുത്ത തെരഞ്ഞെടുപ്പുവരെ രാഷ്ട്രീയപാർട്ടികൾ പ്രവർത്തിക്കേണ്ടത് നാടിെൻറ വികസനത്തിന് വേണ്ടിയാകണം. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ പലപ്പോഴും മറ്റു രീതിയിലുള്ള ശക്തി പ്രകടനങ്ങളും ബലപ്രയോഗങ്ങളുമാണ് നടക്കുന്നെതന്നും അദ്ദേഹം പറഞ്ഞു. വീട് നിർമിച്ചുനൽകാൻ മുൻകൈ എടുത്ത അരുവിക്കര യൂത്ത് കോൺഗ്രസ് അസംബ്ലി കമ്മിറ്റി പ്രസിഡൻറ് പീരുമുഹമ്മദിനെ അദ്ദേഹം അഭിനന്ദിച്ചു. കെ.എസ്. ശബരിനാഥൻ എം.എൽ.എ, പി.സി. വിഷ്ണുനാഥ്, കരകുളം കൃഷ്ണപിള്ള, വി.ആർ. പ്രതാപൻ, വിതുര ശശി, എൻ. രഞ്ചകുമാർ, എൻ. ജയമോഹനൻ, വെള്ളനാട് ജ്യോതിഷ്കുമാർ, പഞ്ചായത്ത് പ്രസിഡൻറുമാരായ എസ്. ഷാമിലബീഗം, വെള്ളനാട് ശശി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.