ബാലരാമപുരം: സ്കൂൾ അധികൃതരുടെ അനാസ്ഥയിൽ ബാലരാമപുരം ഗവൺമെൻറ് ഹയർസെക്കൻററി സ്കൂളിെൻറ വികസനം ഇരുളടയുന്നു. സ്കൂളിൽ പി.ടി.എ കമ്മിറ്റിയില്ലാത്തത് വികസനത്തെ കാര്യമായി ബാധിക്കുന്നു. കഴിഞ്ഞ നാലുവർഷത്തിലേറെയായി ബാലരാമപുരം സ്കൂളിൽ പി.ടി.എ കമ്മിറ്റി ഇല്ലാതായിട്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നം കോടതിയിലെത്തിയതാണ് പി.ടി.എ രൂപവത്കരണമില്ലാതാക്കിയത്. എന്നാൽ, കഴിഞ്ഞവർഷം പി.ടി.എ കമ്മിറ്റി രൂപവത്കരിക്കാൻ അഭിഭാഷക കമീഷനെ നിയോഗിച്ചെങ്കിലും സ്കൂൾ അധികൃതരുടെ അനാസ്ഥ കാരണം നടന്നില്ല. കോടതിയിൽ അപ്പീൽ നൽകി പി.ടി.എ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് രക്ഷാകർത്താക്കളുടെ ആവശ്യവും ശക്തമായിട്ടുണ്ട്. പി.ടി.എ തെരഞ്ഞെടുപ്പിലെ അപകതയെക്കുറിച്ച് ഒരുവിഭാഗം നൽകിയ പരാതിയെതുടർന്നാണ് കമ്മിറ്റി രൂപവത്കരണം നിലച്ചത്. സ്കൂളിന് പുറത്ത് നിന്നെത്തുന്ന രാഷ്ട്രീയക്കാർ വിദ്യാർഥികളെ രണ്ട് ചേരികളാക്കി സംഘർഷം സൃഷ്ടിക്കുന്നതായും രക്ഷാകർത്താക്കൾ ആരോപിച്ചു. പി.ടി.എ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർഥികളെ മുന്നിൽ നിർത്തി നിരവധി ആക്രമണങ്ങളാണ് നടത്തിയത്. ഒരുമാസം മുമ്പ് ബാലരാമപുരം സ്കൂളിന് എം.എൽ.എ ഫണ്ടിൽനിന്ന് ബസ് അനുവദിച്ചുകിട്ടിയെങ്കിലും മഴയും വെയിലുമേറ്റ് സ്കൂളിെൻറ മുറ്റത്ത് കിടന്ന് തുരുമ്പെടുക്കുകയാണ്. പി.ടി.എ കമ്മിറ്റിയില്ലാത്തതുകാരണം ബസ് നിരത്തിലിറക്കാൻ സാധിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. വാഹനത്തിെൻറയും ജീവനക്കാരെൻറയും ചെലവ് പി.ടി.എയിൽനിന്നാണ് കണ്ടെത്തേണ്ടത്. അടുത്തിടെ സ്കൂളിനെ ഹൈടെക് സ്കൂളാക്കുമെന്ന് എം.എൽ.എ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. രക്ഷാകർത്താക്കൾക്ക് ഐ.ഡി കാർഡ് വിതരണം ചെയ്ത് പി.ടി.എ കമ്മിറ്റി രൂപവത്കരിക്കൽ സ്കൂൾ അധികൃതരുടെ അനാസ്ഥ കാരണം നടപ്പാകുന്നില്ലെന്ന് രക്ഷാകർത്താക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.