പ്രവീണിെൻറ കുടുംബത്തിന് സഹായനിധി കൈമാറി

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ മരിച്ച തിരുവനന്തപുരം സിറ്റി എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പ്രവീണി​െൻറ കുടുംബത്തിന് പൊലീസ് സംഘടനകൾ സ്വരൂപിച്ച കുടുംബസഹായ നിധി കൈമാറി. വെഞ്ഞാറമൂട് ആലന്തറയിലുള്ള വസതിയിൽെവച്ചാണ് നൽകിയത്. ഡി.കെ. മുരളി എം.എൽ.എ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ, പത്നി മധുമിത ബെഹ്റ, തിരുവനന്തപുരം സിറ്റി പൊലീസ് മേധാവി പി. പ്രകാശ്, റൂറൽ പൊലീസ് മേധാവി പി. അശോക് കുമാർ, ആറ്റിങ്ങൽ എ.എസ്.പി ആർ. ആദിത്യ, സംഘടന ഭാരവാഹികളായ ഡി.കെ. പൃഥ്വിരാജ്, സി.ആർ. ബിജു, ടി.എസ്. ബൈജു, പി.ജി. അനിൽകുമാർ, വി. ഷാജി, ടി. ഷൈജു, ആർ. അനിൽകുമാർ, കെ. മോഹനൻ തുടങ്ങിയവരും ഉദ്യോഗസ്ഥരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.