ടി​പ്പു സു​ൽ​ത്താ​ൻ കൂ​ട്ട​ബ​ലാ​ത്സം​ഗ​വീ​ര​നെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി

ബംഗളൂരു: 18ാം നൂറ്റാണ്ടിലെ ക്രൂരനായ കൊലപാതകിയും കൂട്ടബലാത്സംഗ വീരനുമായ ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താനെന്ന് കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ. നവംബർ പത്തിന് നടക്കുന്ന ടിപ്പു ജയന്തി ആഘോഷത്തിൽ ത​െൻറ പേര് ഉൾപ്പെടരുതെന്ന് അഭ്യർഥിച്ച് കർണാടക ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞദിവസം അയച്ച കത്തിലാണ് കേന്ദ്രമന്ത്രിയുടെ പരാമർശം. ടിപ്പു സുൽത്താനെ ഹിന്ദു വിരോധിയും കന്നഡ വിരുദ്ധനുമാക്കി ചിത്രീകരിച്ച്, ആഘോഷത്തിൽ പെങ്കടുക്കുന്നതിൽനിന്ന് ഹെഗ്ഡെയും ബി.ജെ.പി മുതിർന്ന നേതാവ് ശോഭ കരന്ത്ലാജെയും പിന്മാറിയിരുന്നു. ടിപ്പു സുൽത്താൻ ജയന്തിക്കെതിരെ സംഘ്പരിവാറും ബി.ജെ.പിയും രംഗത്തെത്തിയതിന് പിന്നാെലയാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.