മാത്ര-കോക്കാട് റോഡ് ഗതാഗതയോഗ്യമാക്കണം പുനലൂർ: തകർന്ന മാത്ര-കോക്കാട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് സി.പി.എം കരവാളൂർ ഈസ്റ്റ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കരവാളൂരിൽ ക്ഷീരകർഷകർക്ക് സഹായകരമാകും വിധം ക്ഷീര സംഘവും ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. കെ. എസ്. ഉദയകുമാർ, ടി.എം. ഷൈൻ ദീപു, ബി. സരോജാ ദേവി, ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ആർ. വിനോദ് കുമാർ സെക്രട്ടറിയായി 11 അംഗ ലോക്കൽ കമ്മിറ്റി രൂപവത്കരിച്ചു. 'ജി.എസ്.ടി തകരാർ പരിഹരിക്കണം' പുനലൂർ: ജി.എസ്.ടി നെറ്റ് വർക്കിലെ തകരാർ പരിഹരിക്കണമെന്ന് ജി.എസ്.ടി പ്രാക്ടീഷണേഴ്സ് അസോസിയേഷൻ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പതിവായ തകരാർ കാരണം വ്യാപാരികൾ ഉൾെപ്പടെ നികുതി കൈകാര്യം ചെയ്യുന്നവർ പ്രയാസപ്പെടുന്നു. ഇത് കാരണം പിഴ ഒടുക്കേണ്ട അവസ്ഥയിലാണ് വ്യാപാരികൾ. റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തീയതി 20 ആണ് . ഈ മാസം സമർപ്പിക്കേണ്ട പല ഫോമുകളും സൈറ്റിൽ ലഭിക്കുന്നില്ല. ജൂലൈ, ആഗസ്റ്റ് മാസത്തിലെ റിട്ടേൺ ചെയ്യുമ്പോൾ ഒഴിവാക്കിയ ലേറ്റ് ഫീയും പലിശയും ഇപ്പോഴും വരുന്നതായും യോഗം ചൂണ്ടിക്കാട്ടി. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വി.പി. പ്രതാപൻ, ജനറൽ സെക്രട്ടറി വിനോദ്മാത്യു, ജേക്കബ്ഫിലിപ്, ആർ. സന്തോഷ്കുമാർ, ഷിബിത്ത് ബി. കർമ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.