തിരുവനന്തപുരം: ഒരുകോടി മുതൽമുടക്കി നിർമിക്കുന്ന ജില്ല പഞ്ചായത്ത് കൗൺസിൽ ഹാളിെൻറ ശിലാസ്ഥാപനം പ്രസിഡൻറ് വി.കെ. മധു നിർവഹിച്ചു. വൈസ് പ്രസിഡൻറ് എ. ഷൈലജ ബീഗം അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.കെ. പ്രീജ സ്വാഗതവും ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. ചന്ദ്രശേഖരൻ നായർ നന്ദിയും പറഞ്ഞു. ജില്ല പഞ്ചായത്തിെൻറ ആധുനികവത്കരണത്തിന് സമഗ്ര പദ്ധതി ഒരുങ്ങുകയാണെന്ന് പ്രസിഡൻറ് വി.കെ. മധു പറഞ്ഞു. പാർക്കിങ്ങിന് പ്രയാസം നേരിടുന്നതുൾപ്പെടെയുള്ള അപര്യാപ്തതകൾ നിലവിലുണ്ട്. കെട്ടിടം പൂർണമായി നവീകരിക്കും. മൂന്നു പദ്ധതികളിലായി മൂന്നരക്കോടി മാറ്റിവെച്ചിട്ടുണ്ട്. നവീകരണത്തിൽ കോൺഫറൻസ് ഹാളിെൻറ മുഖവും മാറും. നവീകരിച്ച ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം നവംബർ ആദ്യവാരം സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. നിർമാണപ്രവർത്തനങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് ചുമതല. മാർച്ച് 31നകം കൗൺസിൽ ഹാൾ പൂർത്തീകരിക്കാനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.