നേത്രരോഗ ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു

വിഴിഞ്ഞം: ലോക കാഴ്ചദിനത്തോടനുബന്ധിച്ച് ജില്ല ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി (അന്ധത നിയന്ത്രണം), ദേശീയ ആരോഗ്യദൗത്യം, വിഴിഞ്ഞം സാമൂഹിക ആരോഗ്യകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ . വെങ്ങാനൂർ നീലകേശി ഹാളിൽ നടന്ന ക്യാമ്പ് വിഴിഞ്ഞം സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ. വഷിത ഗുണസെൽവി ഉദ്‌ഘാടനം ചെയ്തു. തിരുവനന്തപുരം കണ്ണാശുപത്രിയിലെ സഞ്ചരിക്കുന്ന നേത്രചികിത്സ വിഭാഗം ക്യാമ്പിനു നേതൃത്വം നൽകി. ക്യാമ്പിൽ 91പേരെ പരിശോധിച്ചു. ഫോട്ടോ: 1) വെങ്ങാനൂർ നീലകേശി ഓഡിറ്റോറിയത്തിൽ നടന്ന നേത്രരോഗ ചികിത്സ ക്യാമ്പ് ഡോ. വഷിത ഗുണസെൽവി ഉദ്‌ഘാടനം ചെയ്യുന്നു 2) ക്യാമ്പിൽ എത്തിയവരെ മെഡിക്കൽ സംഘം പരിശോധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.