പാലുൽപാദനത്തിൽ സ്വയംപര്യാപ്തത ഒരു വര്‍ഷത്തിനകം -^മന്ത്രി കെ. രാജു

പാലുൽപാദനത്തിൽ സ്വയംപര്യാപ്തത ഒരു വര്‍ഷത്തിനകം --മന്ത്രി കെ. രാജു കൊല്ലം: ക്ഷീരമേഖലയിലെ ഉണര്‍വ് നിലനിര്‍ത്തിയാല്‍ ഒരുവര്‍ഷം കഴിയുമ്പോള്‍ പാലുൽപാദനത്തില്‍ സംസ്ഥാനത്തിന് സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്ന് മന്ത്രി കെ. രാജു. മൃഗസംരക്ഷണ വകുപ്പി​െൻറ 'നന്ദിനി സംഗമം 2017' പരിപാടിയുടെ ജില്ലതല ഉദ്ഘാടനം നല്ലില ഗബ്രിയേല്‍ കൺവെന്‍ഷന്‍ നിര്‍വഹിക്കുയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പാലുൽപാദനത്തില്‍ 17 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ധന കൈവരിക്കാന്‍ സംസ്ഥാനത്തിനായി. ജില്ലയിലെ പ്രതിദിന ഉൽപാദനം മൂന്നു ലക്ഷം ലിറ്ററില്‍നിന്ന് 4.5 ലക്ഷം ലിറ്ററായി ഉയര്‍ന്നു. സര്‍ക്കാറും തദ്ദേശഭരണ സ്ഥാപനങ്ങളും യോജിച്ചു നീങ്ങുകയും ക്ഷീര സംരക്ഷണ വകുപ്പ് ഊർജിതമായി പ്രവര്‍ത്തിക്കുകയും ചെയ്തതുകൊണ്ടാണ് നേട്ടം കൈവരിക്കാനായത്. ക്ഷീരമേഖലക്കായി സംസ്ഥാന സര്‍ക്കാര്‍ 107 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ 300 കോടിയിലധികം രൂപ നീക്കിവെച്ചിരിക്കുന്നു. ഇപ്പോഴത്തെ ഉണര്‍വ് തുടരാന്‍ കഴിയണം. സ്വയംപര്യാപ്തത യാഥാർഥ്യമാകാന്‍ ജില്ലയില്‍ മാത്രം ഉൽപാദനം ഒന്നര ലക്ഷം ലിറ്റര്‍ കൂടി വര്‍ധിക്കേണ്ടതുണ്ട്. അതിന് കൂടുതല്‍ കന്നുകാലികളെ വളര്‍ത്തണം. മെച്ചപ്പെട്ട കന്നുകാലി തീറ്റയുടെ ലഭ്യത ഉറപ്പാക്കണം. ചെറുപ്പക്കാരും വിദേശ രാജ്യങ്ങളില്‍നിന്ന് മടങ്ങുന്നവരും ഉള്‍പ്പെടെ കൂടുതല്‍ ആളുകള്‍ ക്ഷീരമേഖലയിലേക്ക് കടന്നുവരണം. ക്ഷീര, മൃഗസംരക്ഷണ മേഖലകളിലുള്ളവര്‍ അവിടെതന്നെ തുടരണം. അവരെ സംരക്ഷിക്കാനും സഹായിക്കാനും സര്‍ക്കാറുണ്ടാകുമെന്നും -മന്ത്രി പറഞ്ഞു. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷതവഹിച്ചു. ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകരെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ആദരിച്ചു. കന്നുകുട്ടി പ്രദര്‍ശന വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ വിതരണം ചെയ്തു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജീവ്, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. നാസറുദ്ദീന്‍, ജില്ല പഞ്ചായത്ത് അംഗം സി.പി. പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് മാത്യു, നെടുമ്പന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിഷ സാജന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം. വേണുഗോപാല്‍, ടി.എന്‍. മന്‍സൂര്‍, കെ. ഉഷാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍. ബിജു, മറ്റു ജനപ്രതിനിധികള്‍, മൃഗസംരക്ഷണ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ബി. ബാഹുലേയന്‍, പള്ളിമണ്‍ ക്ഷീരസംഘം പ്രസിഡൻറ് പള്ളിമണ്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.