ദേശീയപാതയിൽ കാർ നിയന്ത്രണംവിട്ട് ബൈക്കിലിടിച്ച് രണ്ടുപേർക്ക് പരിക്ക്

കൊട്ടിയം: ദേശീയപാതയിൽ കാർ നിയന്ത്രണംവിട്ട് ഡിവൈഡറിന് മുകളിൽകൂടി പാഞ്ഞ് എതിർദിശയിൽ വന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. കൊല്ലം ചവറ കൊല്ലശ്ശേരി കിഴക്കതിൽ കണ്ണൻ (19), മലപ്പുറം കരിക്കതിൽ ഹൗസിൽ അജയ് (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് ഏഴോടെ കൊട്ടിയത്ത് ജങ്ഷനടുത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കളെ കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മദ്യപിച്ചിരുന്നതായി സംശയിക്കുന്നു. കാറിൽനിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തു. കൊല്ലം ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാർ ഡിവൈഡറിന് മുകളിൽകൂടി കയറ്റി മറ്റ് കാറുകളെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് എതിർ ദിശയിൽനിന്ന് ബൈക്കിലിടിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.