..ചിത്രം.. കൊല്ലം: റോഡപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെ സിറ്റി പൊലീസ് ഗതാഗത ബോധവത്കരണ ടെലിഫിലിം ഒരുക്കും. 'ജിമിക്കി കമ്മൽ' പേരിൽ ഒരുങ്ങുന്ന ടെലിഫിലിമിെൻറ ചിത്രീകരണം ഞായറാഴ്ച കൊല്ലം നഗരത്തിലെ വിവിധഭാഗങ്ങളിൽ ആരംഭിച്ചു. ഫ്ലാഷ്മോബ് മാതൃകയിൽ നഗരത്തിലെ റോഡരികിൽനിന്ന് നൃത്തംചെയ്യുന്ന കുട്ടികൾ ഗതാഗതനിയമങ്ങൾ പാലിച്ച് വാഹനമോടിക്കുന്നവർക്ക് ലൈക്കും നിയമലംഘനം നടത്തുന്നവർക്ക് ഡിസ്ലൈക്കും ചെയ്യുന്നതാണ് ചിത്രത്തിെൻറ പ്രമേയം. ഒരു മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിെൻറ ആശയം സിറ്റി പൊലീസ് കമീഷണർ അജിതാ ബീഗത്തിേൻറതാണ്. സോഷ്യൽമീഡിയയിലൂടെ യുവജനങ്ങളെ ലക്ഷ്യംെവച്ചാണ് ചിത്രം തയാറാക്കുന്നത്. അസി. സബ് ഇൻസ്പെക്ടർ ഷാനവാസും മാധ്യമ പ്രവർത്തകനായ ടൈറ്റസ് എസ്. കുമാറും ചേർന്നാണ് ഹ്രസ്വചിത്രം ഒരുക്കുന്നത്. ജിജിയായാണ് കാമറ. നഗരത്തിലെ വിവിധ സ്കൂളുകളിലെ 15ഓളം വിദ്യാർഥികൾ വേഷമിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.