​േലാക കേരളസഭ: പ്രവാസി പ്രാതിനിധ്യത്തിന​്​ നാമനിർദേശം ക്ഷണിച്ചു

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് പൊതുചർച്ചാവേദി എന്ന നിലയിൽ സർക്കാർ ആവിഷ്കരിച്ച ലോക കേരള സഭയിലേക്ക് പ്രവാസിപ്രതിനിധികളെ നാമനിർദേശം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ സ്വയമോ സംഘടനകൾ മുഖേനയോ നാമനിർദേശംചെയ്യാം. രണ്ട് വർഷത്തിലൊരിക്കൽ കൂടുന്ന സഭയിൽ ഒരംഗത്തി​െൻറ കാലാവധി അഞ്ച് വർഷമായിരിക്കും. 2018 ജനുവരി 12, 13 തീയതികളിൽ ആദ്യ ലോക കേരളസഭ തിരുവനന്തപുരത്ത് നടക്കും. പ്രവാസികളും കേരളവും തമ്മിലുള്ള കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്കാരത്തി​െൻറ വികസനത്തിന് പ്രവർത്തിക്കുകയുമാണ് ലോക കേരളസഭയുടെ ലക്ഷ്യം. കേരള നിയമസഭ സാമാജികരും കേരളത്തിൽനിന്നുള്ള പാർലമ​െൻറ് അംഗങ്ങളും ലോകത്തി​െൻറ നാനാഭാഗത്തുനിന്ന് സർക്കാർ നാമനിർദേശം ചെയ്യുന്ന പ്രവാസി പ്രതിനിധികളും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസികളും ഉൾപ്പെടെ 341 അംഗങ്ങൾ ഉൾപ്പെടുന്നതാണ് ലോക കേരളസഭ. ഇതിൽ കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 170 അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അധികാരം സർക്കാറിൽ നിക്ഷിപ്തമായിരിക്കും. പ്രതിനിധികളെ നാമനിർദേശംചെയ്യുന്നതിനുള്ള അപേക്ഷ www.lokakeralasabha.com വെബ്സൈറ്റിൽ ഒാൺലൈൻ വഴി സമർപ്പിക്കാം. അവസാനതീയതി ഒക്ടോബർ 22 ഇന്ത്യൻസമയം രാത്രി 12.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.