സഹകരണ ബാങ്കുകൾ ആധുനികവത്കരിക്കും – മന്ത്രി കടകംപള്ളി

കൊല്ലം: കേരളത്തിലെ സഹകരണ പ്രസ്ഥാനം രാജ്യത്തിനു തന്നെ മാതൃകയാണെന്നും സഹകരണ ബാങ്കുകൾ ആധുനികവത്കരിച്ച് പ്രസ്ഥാനം കൂടുതൽ ശകതിപ്പെടുത്തുമെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രാമൻകുളങ്ങരയിൽ കോസ്റ്റൽ അർബൻ സഹകരണ ബാങ്കി​െൻറ എട്ടാം ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതായി അഞ്ച് ശാഖകൾ കൂടി ഉടൻ തുടങ്ങുമെന്നും ഇതിന് റിസർവ് ബാങ്ക് അനുമതി കിട്ടിയതായും അദ്ദേഹം വ്യക്തമാക്കി. കോസ്റ്റൽ അർബൻ ബാങ്ക് ചെയർമാൻ ബേസിൽ ലാൽ ഹ്യൂബർട്ട് അധ്യക്ഷത വഹിച്ചു. കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമൻ വിശിഷ്ടാതിഥിയായിരുന്നു. എൻ.കെ. േപ്രമചന്ദ്രൻ എം.പി, മേയർ വി. രാജേന്ദ്രബാബു, അർബൻ ബാങ്ക് ചെയർമാൻ സി.വി. പത്മരാജൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.