തിരുവനന്തപുരം: പിന്നാക്കവിഭാഗ വിദ്യാർഥികൾക്ക് ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കിയ വിദ്യാഭ്യാസ ആനുകൂല്യമായ (ഒ.ഇ.സി) നിർത്തലാക്കാനുള്ള എൽ.ഡി.എഫ് സർക്കാറിെൻറ തീരുമാനത്തിനെതിരെ പണ്ഡിതർ വിളക്കിത്തല നായർ സഭ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ച് താലൂക്കുകളിൽ പന്തംകൊളുത്തി പ്രകടനംനടത്തി. നേമം സുരേഷ്, തിരുമല വിജയൻ, ആര്യനാട് സുരേഷ്, ആര്യനാട് മധു, സദൻ, കള്ളിക്കാട് ബിന്ദു, കള്ളിക്കാട് ബിന്ദു, കള്ളിക്കാട് മനു, മെഡിക്കൽ കോളജ് എസ്.എൽ. ബൈജു, നെയ്യാറ്റിൻകര നാഗേന്ദ്രൻ, മൂന്നുകല്ലിന്മൂട് ചന്ദ്രൻ, മണ്ണടിക്കോണം സന്തോഷ്, വഞ്ചിയൂർ ചന്ദ്രൻ, പോത്തൻകോട് അജി എന്നിവർ നേതൃത്വം നൽകി. പിന്നാക്ക സമുദായക്കാരാൽ രൂപംകൊണ്ട കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇൗവിഭാഗങ്ങൾ വേണ്ടാത്ത അവസ്ഥയാണെന്ന് ജില്ല പ്രസിഡൻറ് തിരുമല വിജയനും നേമം സുരേഷും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.