* ജമാഅത്തിനെ നയിക്കാൻ പൊലീസ് ഇടപെട്ട് തൽക്കാല സംവിധാനമുണ്ടാക്കി തിരുവനന്തപുരം: ബീമാപള്ളിയിൽ ജമാഅത്ത് കമ്മിറ്റി തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് തർക്കം. ബീമാപള്ളി മുസ്ലിം ജമാഅത്തിലെ നിലവിലെ കമ്മിറ്റിയുടെ കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് അടുത്ത വർഷത്തേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങളെ നിലവിലെ സമിതി സ്വയം പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെ എതിർത്ത് ഒരു വിഭാഗം രംഗത്തെത്തുകയും പുതിയ കമ്മിറ്റിയെ അംഗീകരിക്കിെല്ലന്നും ജനാധിപത‍്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്തി ഭരണസമിതിയെ തെരഞ്ഞെടുക്കണം എന്നും ആവശ്യപ്പെട്ടു. ഇതോടെ ഇരുവിഭാഗങ്ങൾ തമ്മിൽ ശക്തമായ വാഗ്വാദം നടന്നു. തർക്കം കൈയാങ്കളിയിലേക്ക് നീങ്ങുമെന്ന് കണ്ടതോടെ പൊലീസ് ഇടപെട്ടു. ഇരുകൂട്ടരെയും പൂന്തുറ സി.ഐ ഒാഫിസിലേക്ക് ചർച്ചക്ക് വിളിച്ച് ശംഖുംമുഖം അസിസ്റ്റൻറ് കമീഷണർ ഷാനിഖാെൻറ നേതൃത്വത്തിൽ ചർച്ച നടത്തി. പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത് ജനാധിപത‍്യരീതിയിൽ അല്ലാത്തതിനാൽ തങ്ങൾ വഖഫ് ബോർഡിനെ സമീപിച്ചിരിക്കുകയാെണന്ന് ഒരുവിഭാഗം അറിയിച്ചു. അസിസ്റ്റൻറ് കമീഷണർ ഇരുകൂട്ടരുമായി ചർച്ച നടത്തിയതിെൻറ ഫലമായി വഖഫ് ബോർഡ് തീരുമാനം വരുന്നതുവരെ പുതുതായി തെരഞ്ഞെടുത്ത കമ്മിറ്റിയെ പിരിച്ചുവിടാൻ തീരുമാനിച്ചു. അതുവരെ ജമാഅത്ത് കമ്മിറ്റിയുടെ െെദനംദിന കാര‍്യങ്ങൾ നടത്താൻ ഇരുകൂട്ടരിൽനിന്നും ഒരാൾ വീതവും പഴയ കമ്മിറ്റിയിൽനിന്ന് ഒരാളെയും എടുത്ത് മുന്നോട്ടുപോകാനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.