നെയ്യാറ്റിൻകര പൊലീസ്​ സ്​റ്റേഷനിൽ വനിത സഹായകേന്ദ്രം തുറന്നു

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനോട് ചേർന്ന, പുതിയകെട്ടിടത്തിൽ വനിത സഹായകേന്ദ്രം തുറന്നു. സ്റ്റേഷനിലെത്തുന്ന സ്ത്രീകൾക്ക് സഹായംനൽകുന്നതിനാണ് സഹായ കേന്ദ്രം ആരംഭിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള നിയമസഹായ കേന്ദ്രം, വിശ്രമകേന്ദ്രം തുടങ്ങിയവയാണ് ഇവിടെയുള്ളത്. സേവാ കേന്ദ്രത്തി​െൻറ ഉദ്ഘാടനം നെയ്യാറ്റിൻകര എം.എൽ.എ ആൻസലൻ നിർവഹിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ. ഹീബ, വൈസ് ചെയർമാൻ കെ.കെ. ഷിബു, റൂറൽ എസ്.പി അശോക് കുമാർ, നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഹരികുമാർ, സി.ഐ അരുൺകുമാർ, എസ്.ഐ ബിജോയി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.