കെ.എസ്​.ആർ.ടി.സിയിലെ അഴിച്ചുപണി: പുനരുദ്ധാരണ നടപടികളുടെ ഭാവിയിൽ അനിശ്ചിതത്വം

തിരുവനന്തപുരം: ഡ്യൂട്ടി പരിഷ്കരണമടക്കം നടപടികളിൽ തൊഴിലാളികൾക്ക് അനഭിമതനായിരുെന്നങ്കിലും എം.ഡിയുടെ മാറ്റം കെ.എസ്.ആർ.ടി.സിയിൽ ആവേശത്തോടെ തുടങ്ങിവെച്ച പുനരുദ്ധാരണനടപടികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു. നഷ്ടംകുറച്ച് വരവുംചെലവും തമ്മിലുള്ള വലിയ അന്തരം ഇല്ലാതാക്കുന്നതിനുള്ള തീവ്രപരിശ്രമമാണ് എം.ഡി എന്ന നിലയിൽ രാജമാണിക്യത്തി​െൻറ നേതൃത്വത്തിൽ ആരംഭിച്ചത്. നിർണായകമായ ഇൗ ഘട്ടത്തിലാണ് സ്ഥലംമാറ്റം. പുതിയ എം.ഡി എത്തുമെങ്കിലും സ്ഥിതിഗതികൾ പൂർണമായും പഠിച്ചെടുക്കാൻ സമയമെടുക്കും. കെ.എസ്.ആർ.ടി.സിയിലേക്ക് സ്ഥിരംയാത്രക്കാരെ ആകർഷിക്കുന്നതിന് ട്രാവൽ കാർഡാണ് രാജമാണിക്യത്തി​െൻറ ആദ്യ സംരംഭം. ആദ്യഘട്ടത്തിൽ നിരവധിപേരാണ് ട്രാവൽ കാർഡി​െൻറ ഉപഭോക്താക്കളായത്. പ്രഫ. സുശീൽഖന്നയുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരമുള്ള നടപടികളും ഇതിനകംതുടങ്ങിയിരുന്നു. ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം ദേശീയശരാശരിക്ക് തുല്യമാക്കുന്നതിന് നടപടികളായിരുന്ന ഇതിൽ ആദ്യത്തേത്. കലക്ഷൻ കുറവുള്ള സർവിസുകൾ പുനഃക്രമീകരിച്ചും രണ്ട് സർവിസുകൾ സംയോജിപ്പിച്ചും ഒാപറേറ്റ് ചെയ്യാനും കർശനനിർദേശം നൽകി. സംസ്ഥാനത്ത് ഭൂരിപക്ഷം ഡിപ്പോകളിലും ഇത് പ്രകാരം ക്രമീകരണങ്ങൾ നടക്കുകയും സർവിസുകൾ നല്ലൊരു ശതമാനം ലാഭത്തിലാവുകയും ചെയ്തിരുന്നു. അതേസമയം സാമൂഹികപ്രതിബന്ധതയുള്ള സ്റ്റേ സർവിസുകളിലടക്കം കൈവെച്ചതോടെ പലഭാഗങ്ങളിലെ പൊതുജനങ്ങളിൽനിന്നും എം.എൽ.എമാരിൽനിന്നുമടക്കം പ്രതിഷേധമുയർന്നു. അതേസമയം ഡീസൽ വില കുറഞ്ഞെന്ന കാരണംകാട്ടി മുൻ സർക്കാറി​െൻറ കാലത്ത് ഒാർഡിനറി ബസുകളിൽ ഒരുരൂപ കുറച്ച നടപടി പുനഃപരിശോധിപ്പിക്കാനും സ്വകാര്യബസുകളുടെ ചാർജിലേക്ക് നിരക്കുയർത്താനും ഇക്കാലയളവിനിടെ രാജമാണിക്യം നിമിത്തമായി. വിദ്യാർഥിയാത്രയുടെ കാര്യത്തിലും ഇടപെെട്ടങ്കിലും പക്ഷേ തീരുമാനമുണ്ടായില്ല. മെക്കാനിക്കൽ വിഭാഗത്തിലും ഒാപറേഷൻ വിഭാഗത്തിലെയും ഡബിൾ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിച്ചതാണ് മറ്റൊന്ന്. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഡ്യൂട്ടി സമയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഡ്യൂട്ടിക്രമീകരണം മാറ്റി പകരം കളക്ഷനെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ ഡ്യൂട്ടി നൽകുന്നത്. മെക്കാനിക്കൽ വിഭാഗത്തിലും ശാസ്ത്രീയമായ ഡ്യൂട്ടി ക്രമീകരണം ഏർപ്പെടുത്തി. വർഷങ്ങളായി കെ.എസ്.ആർ.ടി.സിയിൽ ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ പിരിച്ചുവിട്ടതായിരുന്നു മറ്റൊരുനടപടി. അനധികൃത യാത്രാസൗജന്യങ്ങൾ നിർത്തലാക്കാനുള്ള നടപടികളും പുരോഗമിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.