മതേതര മനസ്സിനെ ദുർബലപ്പെടുത്താൻ ഫാഷിസ്​റ്റ്​ ശ്രമമെന്ന്​ മന്ത്രി എ.സി. മൊയ്​തീൻ

തിരുവനന്തപുരം: കേരളത്തി​െൻറ മതേതര മനസ്സിനെ ദുർബലപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഫാഷിസ്റ്റുകൾ നടത്തുന്നതെന്ന് മന്ത്രി എ.സി. മൊയ്തീൻ. കേരള മുസ്ലിം കൾചറൽ അസോസിയേഷൻ 30ാം വാർഷികം പ്രമാണിച്ച് ഇസ്ലാമിക ശാസ്ത്രം അവാർഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം ജിഹാദികളുടെ നാടാണെന്ന് പ്രഖ്യാപിച്ച് നടത്തുന്ന ജാഥയിലൂടെ മതേതരത്വം ഇല്ലാതാക്കാനും ജനാധിപത്യം കുഴിച്ചുമൂടാനുമുള്ള ശ്രമമാണെന്നും ഇതിനെതിരെ സമൂഹ മനസ്സാക്ഷി ഉണരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ന്യൂനപക്ഷ ദേശീയ സമിതി മുൻ അംഗം തൈക്കൂട്ടത്തിൽ സക്കീർ അധ്യക്ഷത വഹിച്ചു. മേയർ വി.കെ. പ്രശാന്ത് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. അസോസിയേഷൻ പൂർവകാല നേതാക്കളെ മുൻ മന്ത്രി സി. ദിവാകരൻ എം.എൽ.എ ആദരിച്ചു. ഡോ. എ. യൂനുസ് കുഞ്ഞ്, ജമാഅത്ത് കൗൺസിൽ പ്രസിഡൻറ് കരമന ബയാർ, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, കേരള ഒാേട്ടാമൊബൈൽ ചെയർമാൻ കരമന ഹരി, അഡ്വ. എ.എ. റഷീദ്, മുഹമ്മദ് ബഷീർ ബാബു, എ.എം. ഹാരിസ്, പി. സെയ്യദലി, എം. മുഹമ്മദ് മാഹീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.