ലഹരിമാഫിയക്കെതിരെ ജാഗ്രത സമിതികൾ രൂപവത്​കരിക്കണം --^എം.എസ്‌.എം

ലഹരിമാഫിയക്കെതിരെ ജാഗ്രത സമിതികൾ രൂപവത്കരിക്കണം ---എം.എസ്‌.എം കരുനാഗപ്പള്ളി: വിദ്യാലയങ്ങൾക്ക് സമീപം ലഹരിവസ്തുക്കളുടെ ലഭ്യത ഇല്ലാതാക്കുന്നതിന് വിദ്യാർഥി,- പി.ടി.എ,- പൊലീസ്‌ സംയുക്ത ജാഗ്രത സമിതികൾ രൂപവത്കരിക്കണമെന്ന്‌ --എം.എസ്‌.എം സംഗമം ആവശ്യപ്പെട്ടു. ജനപ്രതിനിധികൾക്കും എഴുത്തുകാർക്കുമെതിരെ പരസ്യമായി ഭീഷണി മുഴക്കുകയും നിയമവാഴ്ചയെ വെല്ലുവിളിക്കുകയും ചെയ്യുന്നത്‌ അപലപനീയമാണെന്നും സംഗമം അഭിപ്രായപ്പെട്ടു. വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷ​െൻറ ഭാഗമായി എം.എസ്‌.എം 'ഹൈസെക്ക്‌' ജില്ല ഹയർസെക്കൻഡറി വിദ്യാർഥി സമ്മേളനം നവംബർ 12ന് കരുനാഗപ്പള്ളിയിൽ നടക്കും. ഗ്ലോബൽ ഇസ്ലാമിക് മിഷൻ ജില്ല സെക്രട്ടറി നിസാർ കണ്ടത്തിൽ പ്രഖ്യാപനം നിർവഹിച്ചു. എം.എസ്‌.എം ജില്ല പ്രസിഡൻറ് ഷിയാസ് പുനലൂർ അധ്യക്ഷതവഹിച്ചു. വിസ്ഡം മണ്ഡലം പ്രസിഡൻറ് അബ്ദുറഊഫ്, ഐ.എസ്‌.എം ജില്ല സെക്രട്ടറി ഹാരിസ് ഫാറൂഖി, എം.എസ്‌.എം സംസ്ഥാന കമ്മിറ്റി അംഗം റസീൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.