അമൃതം പൊടിയില്‍ ചത്ത പല്ലിയെ ക​െണ്ടത്തിയതായി പരാതി

പത്തനാപുരം: അംഗൻവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്തപല്ലിയെ കെണ്ടത്തിയതായി പരാതി. പിറവന്തൂര്‍ പഞ്ചായത്തിലെ അഞ്ചാം നമ്പര്‍ അംഗന്‍വാടിയില്‍നിന്ന് പുളിമൂട്ടിൽ വീട്ടില്‍ രാധികയുടെ മകന്‍ ആദിദേവിന് ലഭിച്ച അമൃതം പൊടിയിലാണ് ചത്ത പല്ലിയുടെ അവശിഷ്ടം കണ്ടത്. പുനലൂര്‍ ഐക്കരക്കോണം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂനിറ്റാണ് മേഖലയില്‍ അംഗന്‍വാടികളില്‍ അമൃതംപൊടി എത്തിക്കുന്നത്. അമൃതം പൊടിയില്‍ ചത്ത പല്ലിയെ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്നും കുടുംബശ്രീ യൂനിറ്റി​െൻറ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നിർമാല്യം ന്യൂട്രില്‍സ് യൂനിറ്റി​െൻറ കരാര്‍ പിന്‍വലിക്കണമെന്നും പിറവന്തൂര്‍ പഞ്ചായത്ത് അംഗങ്ങളായ സി.ആര്‍. രജികുമാര്‍, ചിത്രജ എന്നിവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.