തിരുവനന്തപുരം: എറണാകുളം തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന ഘർവാപസി പീഡനകേന്ദ്രം പൂട്ടണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ബുധനാഴ്ച സെക്രേട്ടറിയറ്റ് മാർച്ച് നടത്തും. ഇതര മതസ്ഥരെ വിവാഹം ചെയ്ത് ആദർശമാറ്റം സ്വീകരിച്ച യുവതി-യുവാക്കളെയും മിശ്രവിവാഹിതരെയും ഹിന്ദു മതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ കൊടിയ പീഡനങ്ങളാണ് ഘർവാപസി കേന്ദ്രത്തിൽ നടക്കുന്നത്. മതംമാറ്റം എന്നത് ഒരോ ഇന്ത്യൻ പൗരെൻറയും മൗലികാവകാശമാണ്. ഘർവാപസി കേന്ദ്രത്തിനെതിരെ നിയമനടപടി സ്വീകരിക്കേണ്ട ഇടതുസർക്കാർ നിസ്സംഗമായി നോക്കിനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ആശയ പരിവർത്തനത്തിനുള്ള സ്വാതന്ത്ര്യം നിലനിർത്തുന്നതിനും ഘർവാപസി കേന്ദ്രം അടച്ചുപൂട്ടുന്നതിനും സർക്കാർ നിസ്സംഗതയിൽ പ്രതിഷേധിച്ചുമാണ് മാർച്ച് സംഘടിപ്പിക്കുന്നത്. യോഗത്തിൽ ജില്ല പ്രസിഡൻറ് സക്കീർ നേമം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാസിൻ, സെക്രട്ടറിമാരായ മുബാറക് ചാല, ഷാഫി, ഷബീർ പാലോട്, അംഗങ്ങളായ അഫ്സൽ, സനോഫർ, ദിയ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.