മദ്യലഭ്യത കുറഞ്ഞപ്പോൾ മയക്കുമരുന്ന്​ വ്യാപനം വർധിച്ചു ^ഋഷിരാജ് ​സിങ്​

മദ്യലഭ്യത കുറഞ്ഞപ്പോൾ മയക്കുമരുന്ന് വ്യാപനം വർധിച്ചു -ഋഷിരാജ് സിങ് തിരുവനന്തപുരം: മദ്യലഭ്യത കുറഞ്ഞപ്പോൾ സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം വർധിെച്ചന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ്. ഇതുസംബന്ധിച്ച് പഠനങ്ങളൊന്നും നടന്നില്ലെങ്കിലും ഈ കാലയളവിൽ കണ്ടുപിടിക്കപ്പെട്ട കേസുകളുടെയും പിടിച്ചെടുത്ത ലഹരി പദാർഥങ്ങളുടെയും കണക്കുകൾ സൂചിപ്പിക്കുന്നത് ഇതാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ എക്സൈസ് വകുപ്പു മാത്രം മയക്കുമരുന്ന് നിരോധന നിയമം പ്രകാരം 6122 കേസുകളും പുകയില ഉൽപന്നങ്ങളെ സംബന്ധിച്ച് 85,014 കേസുകളും രജിസ്റ്റർ ചെയ്തു. ഈ കാലയളവിൽ 31,51,914 ലിറ്റർ കോടയും 14,614 ലിറ്റർ വ്യാജമദ്യവും 6779 ലിറ്റർ ചാരായവും 7303 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു. എല്ലാ മദ്യശാലകളുടെയും ദൂരപരിധി കുറെച്ചന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ഈ പ്രചാരണം നടത്തുന്നവർക്ക് സത്യമറിയാഞ്ഞിട്ടല്ല. മദ്യശാലകൾ സ്ഥാപിക്കുന്നതിന് വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, പട്ടികജാതി-വർഗ കോളനികൾ എന്നിവയിൽനിന്ന് പാലിക്കേണ്ട ദൂരം 200 മീറ്ററിൽനിന്ന് 50 മീറ്ററായി കുറച്ചത് ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹേട്ടലുകൾക്ക് മാത്രമാണ് ബാധകം. ത്രീസ്റ്റാർ വരെയുള്ള ബാർ ഹോട്ടലുകൾ, ബിവറേജസ് കോർപറേഷ​െൻറയും കൺസ്യൂമർ ഫെഡറേഷ​െൻറയും വിദേശ മദ്യവിൽപനശാലകൾ എന്നിവെക്കല്ലാം ദൂരപരിധി നിലവിെല 200 മീറ്റർതന്നെയാണ്. കള്ള്ഷാപ്പുകളുടെ ദൂരപരിധി 400 മീറ്റർ എന്നതിലും മാറ്റമില്ലെന്ന് അദ്ദേഹം അറിയിച്ചു. ഫോർസ്റ്റാറും അതിനു മുകളിലുമുള്ള ഹോട്ടലുകളിൽനിന്ന് മദ്യം കഴിക്കുന്നവരിൽ കൂടുതലും വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വരുന്ന വിനോദ സഞ്ചാരികളാണ്. ദൂരപരിധിയിൽ മാറ്റം വരുത്തിയതുകൊണ്ട് പൊതുജനങ്ങൾക്ക് ഒരുവിധ പ്രയാസവും ഉണ്ടാകില്ല. ദൂരപരിധിയിൽ മാറ്റം വന്നതിനാൽ വളരെ കുറച്ച് ഹോട്ടലുകൾക്ക് മാത്രമാണ് ബാർ ലൈസൻസ് ലഭിക്കുക. സംസ്ഥാനത്തി​െൻറ താൽപര്യം മുൻനിർത്തിയാണ് മദ്യനയത്തിൽ തിരുത്തലുകൾ വരുത്താൻ സർക്കാർ തയാറായത്. അത്തരം നിലപാട് എടുത്തപ്പോൾ പോലും മുഴുവൻ മദ്യഷാപ്പുകളും തുറന്നുകൊടുക്കുക എന്നതിലേക്ക് സർക്കാർ പോയിട്ടില്ല. പഴയ മദ്യനയം കേരളത്തി​െൻറ ടൂറിസം മേഖലയിൽ വലിയ ആഘാതമാണുണ്ടാക്കിയത്. സ്റ്റാർ ഹോട്ടലുകളിൽപോലും മദ്യം കിട്ടാത്ത സാഹചര്യം വന്നപ്പോൾ സഞ്ചാരികളുടെ വരവ് കാര്യമായി കുറഞ്ഞു. ലോകത്തെവിടെയും മദ്യനിരോധനം വിജയിച്ചിട്ടില്ല. ഇന്ത്യയിൽ മദ്യനിരോധനം നടപ്പാക്കിയ സംസ്ഥാനങ്ങളിൽ വ്യാജമദ്യം ഒഴുകുകയും മദ്യലോബി തഴച്ചുവളരുകയാണെന്നും ഋഷിരാജ് സിങ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.