റോഡിന് ഇരുവശവും കൂടിയ ജനത്തെ കൈവീശി അഭിവാദ്യംചെയ്ത് രാഷ്​​്ട്രപതി

ഓച്ചിറ: രാഷ്ട്രപതിയായി ആദ്യമായി കേരളത്തിലെത്തിയ രാംനാഥ് കോവിന്ദിനെ കാണാൻ റോഡിനിരുവശവും ജനങ്ങൾ തടിച്ചുകൂടി. ചേപ്പാട് എൻ.ടി.പി.സി ഗ്രൗണ്ടിലെ ഹെലിപാഡിൽ തിരുവനന്തപുരത്തുനിന്ന് ഹെലികോപ്ടറിൽ വന്നിറങ്ങിയ രാഷ്ട്രപതി ഗവർണർ പി. സദാശിവവുമൊത്ത് കാറിലാണ് അമൃതപുരിയിൽ എത്തിയത്. ദേശീയപാതയിലൂടെ ഓച്ചിറയിലെത്തിയ രാഷ്ട്രപതിയുടെ വാഹനം ഓച്ചിറയിൽനിന്ന് പടിഞ്ഞാറോട്ട് പ്രയാർ, ഇടയനമ്പലം, ആയിരംതെങ്ങ് പാലംവഴി തീരദേശ റോഡിലൂടെയാണ് അമൃതാനന്ദമയി മഠത്തിൽ എത്തിയത്. രാഷ്ട്രപതിയെ കാണാൻ സ്ത്രീകൾ ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് കാത്തുനിന്നത്. 10.30ന് ഓച്ചിറ ജങ്ഷൻ കടന്നുപോയ രാഷ്ട്രപതിയെ കൈകൂപ്പിയും കൈവീശിയും ജനം സ്വീകരിച്ചു. കൈവീശി പ്രത്യഭിവാദ്യം ചെയ്താണ് ജനങ്ങളുടെ ആവേശത്തിൽ രാഷ്ട്രപതി പങ്കുചേർന്നത്. 12.30 ഒാടെ ഇതുവഴി തിരിച്ചുപോകുമ്പോഴും പ്രധാന ജങ്ഷനുകളിൽ രാഷ്ട്രപതിയെ കാണാൻ ആളുകൾ കാത്തുനിന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.