ഓച്ചിറ: വൻ സുരക്ഷ, പഴുതടച്ച സുരക്ഷ എന്നൊക്കെ കേട്ടിട്ടുെണ്ടങ്കിലും പൊലീസിെൻറ കർശന സുരക്ഷ വലയം ജനങ്ങൾ കണ്ടത് രാഷ്ട്രപതിയുടെ അമൃതപുരി സന്ദർശനത്തോെടയാണ്. രാവിലെ 10ഒാടെ പുതിയകാവിൽ ബാരിക്കേഡ് ഉയർത്തി ദേശീയപാതയിലൂടെ ആലപ്പുഴ ഭാഗത്തേക്കുള്ള ഗതാഗതം തടഞ്ഞു. വടക്കുനിന്ന് തെക്കോട്ടുള്ള ഗതാഗതം നങ്ങ്യാർകുളങ്ങരയിൽ തടഞ്ഞു. ചെറിയ വാഹനങ്ങൾ വഴിതിരിച്ചുവിട്ടപ്പോൾ ഒറ്റ ബൈക്ക് യാത്രികനെപോലും ദേശീയപാതയിലൂടെ സഞ്ചരിക്കാൻ അനുവദിച്ചില്ല. ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന പോക്കറ്റ് റോഡിൽപോലും പൊലീസിനെ വിന്യസിച്ച് ദേശീയപാത മറികടക്കാൻ ആരെയും അനുവദിക്കാതെ സുരക്ഷിതപാതയൊരുക്കിയപ്പോൾ ജനത്തിനും കുറച്ചു സമയത്തേക്ക് പ്രയാസം നേരിട്ടു. വിവാഹ പാർട്ടികൾ സഞ്ചരിച്ച വാഹനം വഴിതിരിച്ചുവിട്ടപ്പോൾ അവർ ഏറെ ബുദ്ധിമുട്ടി. ഗ്രാമീണമേഖലയിൽ ആരും കണ്ടിട്ടില്ലാത്ത സുരക്ഷയാണ് രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് പൊലീസ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.