എം.എൽ.എ ഫണ്ടില്‍ കൈയിട്ട് വാരാനുള്ള തീരുമാനം ഉപേക്ഷിക്കണം -ചെന്നിത്തല തിരുവനന്തപുരം: എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് ജില്ല കലക്ടറേറ്റിലെ ഭരണ -കൈകാര്യ െചലവുകൾക്കെന്ന പേരില്‍ 1.25 ലക്ഷം രൂപ കൈയിട്ടു വാരാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. നിയോജക മണ്ഡലത്തിലെ ആസ്തി വികസന ഫണ്ടിെൻറ നടത്തിപ്പിന് ജില്ല കലക്ടറെ ചുമതലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച ഭരണെച്ചലവുകള്‍ക്കും അടിസ്ഥാന സൗകര്യ രൂപവത്കരണത്തിനുമായി ഫണ്ടായ അഞ്ചുകോടി രൂപയുടെ 0.25 ശതമാനം നീക്കിവെക്കാന്‍ ധനകാര്യവകുപ്പ് ഉത്തരവിട്ടത്. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചുകോടി രൂപ അപര്യാപ്തമാണെന്ന് എം.എല്‍.എമാര്‍ പരാതിപ്പെടുമ്പോള്‍ അതില്‍നിന്ന് ഭരണെച്ചലവിനെന്നപേരിൽ തുക കവര്‍ന്നെടുക്കുന്നത് അംഗീകരിക്കാനാവില്ല. കലക്ടറേറ്റില്‍ ആസ്തി വികസന ഫണ്ട് കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സംവിധാനം ഉണ്ടാകുന്നത് നല്ലതാണെങ്കിലും എം.എല്‍.എമാരുടെ പരിമിതമായ ഫണ്ടില്‍ കുറവ് വരുത്താനുള്ള തീരുമാനം ശരിയല്ലെന്ന് കത്തില്‍ ചെന്നിത്തല ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.