തിരുവനന്തപുരം: വായ്പയുടെ ഇൗടായ അഞ്ച് സെൻറ് വരെയുള്ള ഭൂമിയും കിടപ്പാടവും ബാധ്യതയുടെ പേരിൽ ജപ്തി ചെയ്യരുതെന്ന സർക്കാർ ആവശ്യത്തിൽ ഭേദഗതി നിർദേശിച്ച് ബാങ്കുകൾ. സർക്കാർ നിർദേശം അതേപടി നടപ്പാക്കൽ പ്രായോഗികമല്ലെന്നും അനർഹരെ ഒഴിവാക്കണമെന്നും സംസ്ഥാനതല ബാേങ്കഴ്സ് സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വായ്പയുടെ എഴുതിത്തള്ളൽ പ്രഖ്യാപിച്ചതോടെ തിരിച്ചടവ് പൂർണമായി നിലച്ചുവെന്നും കിട്ടാക്കടം ഉയരുകയാണെന്നും ബാങ്കുകൾ വ്യക്തമാക്കി. വായ്പ ബാധ്യതയുടെ പേരിൽ അഞ്ച് സെൻറ് വരെയുള്ള വീടും ഭൂമിയും ജപ്തിചെയ്യുന്ന സർഫാസി നിയമത്തിലെ (സെക്യൂരിൈറ്റസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഒാഫ് ഫിനാൻഷ്യൽ അസറ്റ് ആൻഡ് എൻഫോഴ്സ്മെൻറ് ഒാഫ് സെക്യൂരിറ്റി ഇൻററസ്റ്റ് ആക്ട് -2012) വ്യവസ്ഥ ഭേദഗതി ചെയ്യണമെന്ന് കഴിഞ്ഞ ആഗസ്റ്റ് 21ന് നിയമസഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അഞ്ചുലക്ഷം രൂപ വരെ കാർഷിക വായ്പ എടുത്തവരുടെ ഗ്രാമപ്രദേശങ്ങളിലെ ഒരു ഏക്കർ വരെയും നഗരങ്ങളിൽ 50 സെൻറ് വരെയുള്ള ഭൂമിെയയും ജപ്തിയിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച സംസ്ഥാനതല ബാേങ്കഴ്സ് കമ്മിറ്റിയാണ് പുതിയ നിർദേശങ്ങൾ സർക്കാറിന് മുന്നിൽെവക്കുന്നത്. ആദായനികുതി നൽകുന്നവരെ ഇതിൽനിന്ന് ഒഴിവാക്കണം. െവള്ളയും നീലയും റേഷൻ കാർഡുള്ള കുടുംബങ്ങൾ, അമ്പതോ അതിലധികമോ ശതമാനം വരുമാനം മറ്റ് മാർഗങ്ങളിൽനിന്നുള്ളവർ, സ്വന്തമായോ ഇണയുടെ പേരിലോ വൻതോതിൽ ഭൂമിയുള്ളവർ, മുഖ്യമേഖലകളിൽ ജോലിയുള്ളവർ എന്നിവരെയും ഇളവിൽനിന്ന് ഒഴിവാക്കണം. ജപ്തിയുമായി ബന്ധപ്പെട്ട് മുൻകാല പ്രാബല്യം നൽകാൻ പാടില്ല. തണ്ടപ്പേർ രജിസ്റ്ററിൽ ബാങ്ക് വായ്പയുടെ വിവരം രേഖപ്പെടുത്തുകയും അതിന് ഉചിതമായ ഫീസ് വാങ്ങുകയും വേണമെന്നും ബാങ്കുകൾ സർക്കാറിനോട് ആവശ്യപ്പെട്ടു. സർക്കാറിെൻറ വിദ്യാഭ്യാസ വായ്പ തിരിച്ചടവ് പദ്ധതി പ്രഖ്യാപിച്ചതോടെ വായ്പ തിരിച്ചടവ് നിലച്ചുവെന്ന് ബാേങ്കഴ്സ് സമിതിയിൽ അഭിപ്രായമുയർന്നു. കഴിഞ്ഞ പാദത്തിൽ വിദ്യാഭ്യാസ വായ്പയിലെ കിട്ടാക്കടം 12 ശതമാനത്തിൽനിന്ന് 15 ശതമാനമായി. 45,930 പേരാണ് പദ്ധതിയിൽ രജിസ്റ്റർ െചയ്തത്. 19837കുട്ടികൾ അപേക്ഷ നൽകി. നാലു ലക്ഷം വരെ കിട്ടാക്കടം വരുത്തിയവരെയാണ് മുൻഗണനയിൽ ഒന്നാം വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടിൽ നാലുമുതൽ ഏഴര ലക്ഷം വരെ കിട്ടാക്കടവും പലിശ പൂർണമായി ഒഴിവാക്കുന്നവരെയും. മൂന്നിൽ ഏഴര മുതൽ ഒമ്പതു ലക്ഷം വരെ കിട്ടാക്കടവും പലിശ 50 ശതമാനം വരെ എഴുതിത്തള്ളുന്നവരെയും. ഏറ്റവും കുറഞ്ഞ മുൻഗണനയുള്ള നാലാം വിഭാഗക്കാർക്ക് കിട്ടാക്കടം എഴുതിത്തള്ളുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 2016 ജൂണിൽ 1181 കോടിയായിരുന്ന കിട്ടാക്കടം 2017 ജൂണിൽ 1518 കോടിയായി വർധിച്ചു. കഴിഞ്ഞ മാർച്ചിലെ കണക്ക് പ്രകരം ആകെ നിക്ഷേപം 4,10,492 കോടിയായി വർധിച്ചു. പ്രവാസി നിക്ഷേപം 1,52,349 കോടിയായും ആഭ്യന്തര നിക്ഷേപം 2,58,143 കോടിയായും വർധിച്ചു. വായ്പ നിക്ഷേപ അനുപാതം 63 ആയി കുറഞ്ഞിട്ടുെണ്ടന്നും ബാേങ്കഴ്സ് കമ്മിറ്റിയുടെ രേഖകളിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.