പൊലീസിനെ അസഭ്യം വിളിച്ചയാൾ പിടിയിൽ

നേമം: വാഹന പരിശോധന നടത്തിയ പൊലീസുകാരെ അസഭ്യം വിളിച്ചയാൾ അറസ്റ്റിൽ. മലയം ചൂഴാറ്റുകോട്ട ദീപു ഭവനിൽ സന്തോഷ് കുമാറിനെ (57)യാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 30-ന് പകൽ പാപ്പനംകോട് മലയിൻകീഴ് റോഡിൽ പാമാംകോടിന് സമീപം പ്ലാങ്കാലമുക്കിൽ വാഹന പരിശോധനയിലേർപ്പെട്ട നേമം ഗ്രേഡ് എസ്.ഐ എഡ്വിനെ അസഭ്യം വിളിച്ച് ജോലി തടസ്സം വരുത്തിയതിനാണ് അറസ്റ്റ്. ഇയാൾക്കെതിരെ നേമം സ്റ്റേഷനിൽ ഏഴും മലയിൻകീഴിൽ 11-ഉം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.