ആശുപത്രി ഉപകരണങ്ങള്‍ ഉപയോഗയോഗ്യമാക്കി വിദ്യാർഥികള്‍

കാട്ടാക്കട-: . പരുത്തിപ്പളളി സ്കൂളിലെ എന്‍.എസ്.എസ് വളൻറിയര്‍മാരാണ് പരുത്തിപ്പളളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ തുരുമ്പെടുത്തുതുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗപ്രദമാക്കിയത്. ലക്ഷക്കണക്കിന് രൂപ വിലപിടിപ്പുള്ള ഉപകരണങ്ങളാണ് വിദ്യാർഥികളുടെ ശ്രമഫലമായി നാശത്തില്‍നിന്ന് വീണ്ടെടുക്കാന്‍ കഴിഞ്ഞത്. വസ്തുക്കളുടെ 'പരമാവധി ഉപയോഗം' എന്ന രീതി ജനങ്ങളിലെത്തിക്കുകയാണ് പ്രവര്‍ത്തനത്തി​െൻറ ലക്ഷ്യമെന്ന് പരിപാടിക്ക് നേതൃത്വം നല്‍കിയ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ സജീവ് പറഞ്ഞു. പരുത്തിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ജോയി ജോണ്‍, കുറ്റിച്ചല്‍ പഞ്ചായത്തിലെ ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുധീര്‍ എന്നിവരുടെ പിന്തുണ ഉണ്ടായിരുന്നു. പരിപാടിയുടെ ഉദ്ഘാടനം കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. മണികണ്ഠന്‍ നിര്‍വഹിച്ചു. സുധീര്‍, ഡോ. ജോയി ജോണ്‍, ബി. സജീവ്, പി. സുനി, ജീവന്‍ റോയി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.