ഉദ്യോഗസ്ഥർ കൃത്യസമയത്തെത്തണം, കൃത്യമായി ജോലിചെയ്യണം -മന്ത്രി കെ.ടി. ജലീൽ കിളിമാനൂർ: ത്രിതല പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഓഫിസുകളിലെത്തണമെന്നും കൃത്യമായി ജോലിചെയ്യണമെന്നും ഇത് ഭരണസമിതികൾ ഉറപ്പുവരുത്തണമെന്നും മന്ത്രി കെ.ടി. ജലീൽ. ജില്ല പഞ്ചായത്തിെൻറ 'പാഥേയം' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം നഗരൂരിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിരാലംബരുടെ അത്താണിയാണ് തദ്ദേശസ്ഥാപനങ്ങൾ. ഒരാവശ്യത്തിന് ഒരാളെ രണ്ടുപ്രാവശ്യത്തിലധികം വരുത്തരുത്. ഇങ്ങനെ സംഭവിച്ചാൽ പൊതുജനങ്ങൾക്ക് പരാതിപ്പെടാം. ഇതിനായി എല്ലാ പഞ്ചായത്തുകളിലും പരാതിപ്പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. വിശ്വാസികൾ കൂടുതലുള്ള നാടാണ് കേരളം. എന്നിട്ടും ഇവിടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നു. ഇത് നമുക്ക് ചേർന്നതല്ല. അനർഹമായത് കൈപ്പറ്റുകയാണ് ഏറ്റവുംവലിയ ദൈവനിന്ദ. അഗതിരഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് എൽ.ഡി.എഫ് സർക്കാറിെൻറ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ ബി.പി. മുരളി, ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി. രജ്ഞിത്ത്, ജില്ല പഞ്ചായത്തംഗം ഡി. സ്മിത, നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രഘു, ജി. ഷീബ, കെ. അനിൽകുമാർ, പി. സുഗതൻ, ജി. ഹരികൃഷ്ണൻ നായർ, കുടുംബശ്രീ കോ-ഓഡിനേറ്റർ കെ.ആർ. ഷൈജു, സി.ഡി.എസ് ചെയർപേഴ്സൺ പി.ആർ. ലീന, പഞ്ചായത്ത് സെക്രട്ടറി കെ. ചന്ദ്രശേഖരൻ നായർ എന്നിവർ പെങ്കടുത്തു. കാപ്ഷൻ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന പാഥേയം പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.