ആൻറിപൈറസി സെൽ റെയ്ഡ്​: 15 പേർ അറസ്​റ്റിൽ ബുക്ക്, മ്യൂസിക് പൈറസി റെയ്​ഡുകൾ തുടരും

തിരുവനന്തപുരം: ആൻറിപൈറസി സെൽ സംസ്ഥാനതലത്തിൽ വ്യാജ സീഡികൾ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിൽ 15 പേർ അറസ്റ്റിൽ. എറണാകുളം കാലടി ചേലാമറ്റം എസ്.എൻ.സി.ഡി. ഷോപ്പുടമ പി.ടി. തിലകൻ, കൊടകര സ്റ്റാർ മൊബൈൽസ് ഉടമ രതിൽ, കൊടകര ടെൽമീ ഷോപ്പുടമ വി.എസ്. ഷാരോൺ, തൃശൂർ കുമാരനെല്ലൂർ ശാസ്താംകോട്ട വിഡിയോ കെയർ ജമാലുദ്ദീൻ, പുനലൂർ ദേവൂസ്, ഡയൽ നെറ്റ് ഷോപ്പുടമ കെ. വിനോദ്, വടക്കാഞ്ചേരി മിണാലൂർ രാഗം ഓഡിയോ ഷോപ്പുടമ സുർജിത്, പാലക്കാട് ഒാങ്ങല്ലൂർ മൊബൈൽസ് പാർക്കിൽ മുഹമ്മദ് അലി, ഒാങ്ങല്ലൂർ ഗ്യാലക്സ് മൊബൈൽ അബൂബക്കർ സിദ്ദീഖ്, വാടാനാംകുറിശ്ശി പ്ലേ സ്റ്റോർ പി.പി. ഫൈസൽ, ഒറ്റപ്പാലം പഴയ ലക്കിടി മൊബൈൽ കെയർ അബ്ദുൽ റഫീഖ്, കൊണ്ടോട് മുണ്ടൂർ സൂപ്പർനെറ്റ് മൂസ, മങ്കര പത്തിരിപ്പാല ഹൈസ്കൂളിന് എതിർവശം കച്ചവടം നടത്തിയിരുന്ന ഹരിദാസ്, പാലക്കാട് നോർത്ത് സുൽത്താൻകോട്ട മൂവിലാൻഡ് അബ്ദുൽ റഷീദ്, പിരാലി നൈസ് മൊബൈൽസ് ബി.എം. ഹക്കിം, മലപ്പുറം പുലാമന്തോൾ സിറ്റി മൊബൈൽ മുഹമ്മദ് സലീം, പെരിന്തൽമണ്ണ പുലാമന്തോൾ സെൽ കെയർ മുഹമ്മദ് സെയ്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവയിൽ മിക്ക മൊബൈൽ കടകളും പ്രധാന സ്കൂളുകളുടെ പരിസരത്ത് സ്ഥിതി ചെയ്യുന്നവയാണ്. ഇവരിൽ നിന്നും പകർപ്പവകാശമില്ലാത്ത പുതിയ മലയാള സിനിമകളുടെ ശേഖരവും ഇവ കോപ്പി ചെയ്യാൻ ഉപയോഗിച്ച കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, ലാപ്ടോപ് തുടങ്ങിയ ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. ൈക്രംബ്രാഞ്ച് ആൻറിപൈറസി സെൽ പൊലീസ് സൂപ്രണ്ട് ബി.കെ. പ്രശാന്തന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി രാഗേഷ് കുമാറി​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന. ബുക്ക് പൈറസി, മ്യൂസിക് പൈറസി തുടങ്ങിയവ ചെയ്യുന്ന ലോബികളെ കണ്ടെത്തുന്നതിനുള്ള റെയ്ഡുകൾ തുടരുമെന്നും എസ്.പി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.