പി. ചന്ദ്രൻ തൃശൂർ: ചാലക്കുടിയിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവ് കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണ വിധേയനായ അഭിഭാഷകനുൾപ്പെട്ട ഭൂമിയിടപാടുകളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും പങ്ക്. ഇതുസംബന്ധിച്ച തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചു. അഭിഭാഷകനെ കേസിൽ പ്രതിചേർക്കുന്നതിന് മതിയായ തെളിവുകൾ വേണമെന്നും കരുതൽ വേണമെന്നുമുള്ള ഡി.ജി.പിയുടെ നിർദേശത്തിൽ പഴുതടച്ച അന്വേഷണം തുടരുന്നതിനിടെയാണ് ഭൂമിയിടപാടുകളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും പങ്കാളിയാണെന്ന തെളിവുകൾ ലഭിക്കുന്നത്. വിവരം അന്വേഷണസംഘം എസ്.പി. യതീഷ് ചന്ദ്രയെയും ഡി.ജി.പി ലോക്നാഥ് ബെഹ്റയെയും അറിയിച്ചു. സി.ഐ റാങ്കിലുള്ള ഈ ഉദ്യോഗസ്ഥനെതിരെ സമാനമായ മറ്റ് ആരോപണങ്ങളുണ്ടായിരുന്നെങ്കിലും ഉന്നതബന്ധം ഉപയോഗെപ്പടുത്തി രക്ഷപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട രാജീവും കൊച്ചിയിലെ വമ്പൻ റിയൽ എസ്റ്റേറ്റ് ശൃംഖലയിലെ പ്രധാന കണ്ണി കൂടിയായ ജോണിയും രഞ്ജിത്തുമാണ് കൂട്ടു കച്ചവടത്തിലുണ്ടായിരുന്നത്. ഭൂമിക്കച്ചവടത്തിൽ ചെറിയ ഇടപാടുകൾ മാത്രമാണ് രാജീവ് ആദ്യകാലം നടത്തിയിരുന്നത്. പിന്നീട് ജോണിയടങ്ങുന്ന കൂട്ടുകെട്ടിലെത്തിയപ്പോഴാണ് ഇടപാട് വളർന്നത്. കൂട്ടുകെട്ട് ബിസിനസിനിടെ നെടുമ്പാശ്ശേരിയിലും അങ്കമാലിയിലും വന്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ രാജീവ് നടത്തിയത് ജോണിയുമായി തർക്കത്തിനിടയാക്കി. രാജീവ് ഇടനിലനിന്ന് അഭിഭാഷകൻ നടത്തിയ രണ്ടു കരാറുകളിലെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. പാലക്കാട് മുതലമടയില്‍ 3.14 കോടി വരുന്ന 16 ഏക്കര്‍ വസ്തുവിെൻറയും അങ്കമാലിയില്‍ സെൻറിന് 1.75 ലക്ഷം നിരക്കില്‍ 27 സെൻറിേൻറയുമാണിത്. രണ്ട് ഇടപാടുകളിലും സാക്ഷിയായി രാജീവ് ഒപ്പിട്ടിട്ടുണ്ട്. രാജീവുമായി ബന്ധപ്പെട്ട വസ്തുയിടപാട് തർക്കത്തിെൻറ വിവിധ ഘട്ടങ്ങളിൽ അഭിഭാഷകനെ കൂടാതെ, ഇടനിലയായി സി.ഐ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ ബന്ധപ്പെെട്ടന്ന വിവരമാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. പൊലീസ് ഉദ്യോഗസ്ഥനും ഇവരിലെ ബിസിനസ് പങ്കാളിയാണെന്ന് അങ്കമാലിയിലെയും കൊച്ചിയിലെയും റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരിൽനിന്നും അറിവായിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതക്കായി അഭിഭാഷകെൻറയും പൊലീസ് ഉദ്യോഗസ്ഥെൻറയും ഫോൺ രേഖകൾ പരിശോധിക്കും. അഭിഭാഷകനെ കുരുക്കാനുള്ള അന്വേഷണത്തിൽ സി.ഐയുടെ പങ്കും പരിശോധിക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിട്ടുള്ളതെന്ന് പൊലീസ് വൃത്തങ്ങൾ സൂചന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.