മുഖ്യമന്ത്രി രാഷ്​ട്രവിരുദ്ധ ശക്​തികൾക്കെതിരെ നടപടിയെടുക്കണം ^കുമ്മനം

മുഖ്യമന്ത്രി രാഷ്ട്രവിരുദ്ധ ശക്തികൾക്കെതിരെ നടപടിയെടുക്കണം -കുമ്മനം തിരുവനന്തപുരം: മലയാളിയുടെ അഭിമാനബോധത്തേയും സുരക്ഷയെയും പറ്റി ആശങ്കയുണ്ടെങ്കിൽ രാഷ്ട്രവിരുദ്ധ ശക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി ശ്രദ്ധിക്കേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജേശഖരൻ. ദേശദ്രോഹികളുടെ സുരക്ഷിത താവളമായി കേരളം മാറിയത് താങ്കൾ ഉള്‍പ്പെടെയുള്ള ഭരണാധികാരികളുടെ നിരുത്തരവാദ നിലപാടുകൊണ്ടാണ്. അക്കാര്യം കേരളത്തിന് പുറത്തുള്ള ഒരു നേതാവ് ചൂണ്ടിക്കാട്ടിയതിൽ മുഖ്യമന്ത്രിക്കുണ്ടായ ജാള്യം മനസ്സിലാകും. കേരള സർക്കാർ ദേശവിരുദ്ധരെ സഹായിക്കുകയാണെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതി​െൻറ ആരോപണം ഓരോ കേരളീയനോടുമുള്ള വെല്ലുവിളിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റബോധത്തിൽനിന്നുണ്ടായതാണെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. രാഷ്ട്രീയ നേട്ടത്തിനായി ദേശവിരുദ്ധരെ കേരളത്തിലെ ഇടത്-വലത് മുന്നണികൾ സഹായിക്കുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ചത്ത കുതിരയെന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ച, ഭാരത വിഭജനത്തിന് കാരണക്കാരായ മുസ്ലിം ലീഗിന് മലപ്പുറം ജില്ല സമ്മാനിച്ച് മൃതസഞ്ജീവനി നൽകിയത് അങ്ങയുടെ പാർട്ടിയായിരുന്നു. അന്ന് തുടങ്ങിയ വർഗീയപ്രീണനം 2017ൽ താങ്കളും നിർബാധം തുടരുകയാണ്. കശ്മീരിൽ കൊല്ലപ്പെട്ട തീവ്രവാദികളിൽ ഏറിയ പങ്കും താങ്കളുടെ മുന്നണിയും യു.ഡി.എഫും മാറി മാറി ഭരിച്ച കേരളത്തിൽ നിന്നായിരുന്നു. നേരേത്ത അൽഖാഇദക്കും ഇപ്പോൾ ഐ.എസ് ഭീകരർക്കുമൊക്കെ ഏറ്റവും കൂടുതൽ ഭീകരരെ സംഭാവന ചെയ്യുന്നതും ഈ കൊച്ചു കേരളമാണ്. ലവ് ജിഹാദെന്ന ഓമനപ്പേരിൽ കേരളത്തിലെ കൊച്ചു പെൺകുട്ടികളെ സിറിയയിലെ ഭീകര ക്യാമ്പുകളിൽ എത്തിച്ച ഭീകരന്മാർ ഇന്നും ഇവിടെ നിർബാധം വിഹരിക്കുകയാണ്. അതിന് നേതൃത്വം നൽകുന്നത് സത്യസരണി എന്ന കേന്ദ്രമാണെന്ന് നിരവധി അന്വേഷണ ഏജൻസികള്‍ പറഞ്ഞിട്ടും അവിടേക്ക് താങ്കൾ ഭരിക്കുന്ന പൊലീസ് തിരിഞ്ഞുനോക്കാത്തത് അവർക്കുള്ള സഹായമല്ലാതെ മറ്റെന്താണ്. നിരവധി തീവ്രവാദക്കേസുകളിൽ പ്രതിയായ അബ്ദുന്നാസിർ മഅ്ദനിയെ വിട്ടയക്കാൻ കേരള നിയമസഭ ഒന്നടങ്കം ശബ്ദമുയർത്തിയത് ദേശദ്രോഹ പ്രവർത്തനമല്ലാതെ മറ്റെന്താണെന്നും കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.