പൊന്നിൻ കതിർമണികൾ കൊയ്തെടുത്ത്​ മലയോരം

വിതുര:- ഗതകാല സംസ്കൃതിയുടെ ഓർമപ്പെടുത്തൽ മാത്രമല്ല കൃഷിയെ മാറോടുചേർക്കണമെന്ന സന്ദേശത്തി​െൻറ വിളംബരപ്പെടുത്തൽ കൂടിയാവുകയാണ് കൊയ്ത്തുത്സവങ്ങൾ. പൊന്നിൻ കതിർമണികൾ കൊയ്തെടുക്കുന്നതി​െൻറ ആവേശമാണ് മലയോരങ്ങളിൽ. ഉഴമലയ്ക്കൽ പഞ്ചായത്തിലെ കുളപ്പട വാലൂക്കോണത്ത് പരന്നുകിടക്കുന്ന എട്ടേക്കർ പാടശേഖരത്ത് പഞ്ചായത്തി​െൻറ നെൽവയൽ സംരക്ഷണപദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കേരളം കർഷകരുമായി സഹകരിച്ച് നൂറുമേനിയാണ് വിളയിച്ചത്. ഉഴമലക്കൽ കൃഷി ഓഫിസിൽനിന്ന് സൗജന്യമായി നൽകിയ ഉമ വിത്താണ് കൃഷിക്കുപയോഗിച്ചത്. റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണർ സുരേഷ് മാത്യു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ. റഹിം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ബി.ബി. സുജാത, എസ്. ഗോപീകൃഷ്ണ, ബേബിമാത്യു സോമതീരം, എം.ആർ. ഹരിമോഹൻ, ജി.എസ്.ആർ. ലാൽജി സഹദേവൻ, ജി. അനിൽകുമാർ, കൃഷി ഓഫിസർ ബി.കെ. സൗമ്യ, വി. മധു, ബി. ശശികുമാർ എന്നിവർ സംസാരിച്ചു. നന്ദിയോട് കൃഷിഭവൻ സംഘടിപ്പിച്ച നെല്ലുത്സവം വേറിട്ട കാഴ്ചയായി. എസ്.കെ.വി ഹൈസ്കൂൾ വിദ്യാർഥികൾ കൊയ്യാനായെത്തിയത് കാർഷിക വേഷധാരിയായിട്ടായിരുന്നു. കൊയ്തെടുത്ത കറ്റകൾ തലച്ചുമടായെത്തിച്ച് മെതിച്ച് ഇവർ നെല്ലെടുത്തു. നെല്ലുത്സവം ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ ജയകുമാർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.