ഇൻറർനെറ്റ് പണിമുടക്കി; പെൻഷൻ വാങ്ങാൻ വന്നവർ വലഞ്ഞു

ചവറ: പെൻഷൻ വാങ്ങാൻ വന്നവരെ വലച്ച് ഇൻറർനെറ്റ് തകരാർ. ചവറ ശങ്കരമംഗലം സബ്ട്രഷറിയിലാണ് പെൻഷൻ വാങ്ങാൻ വന്നവരെ മണിക്കൂറോളം ഇൻറർനെറ്റ് ചതിച്ചത്. ഭക്ഷണംപോലും ഉപേക്ഷിച്ച് മൂന്നുമണിക്കൂറോളം കാത്തുനിന്നിട്ടും പെൻഷൻ ലഭിക്കാതെ നിരാശരായാണ് പലരും മടങ്ങിയത്. അവശതകൾ മറന്ന് ദൂരെ പ്രദേശത്തുനിന്ന് എത്തിയവരാണ് ഏറെ. ഇൻറർനെറ്റ് തകരാർ സംബന്ധിച്ച വിവരം അറിയിക്കാൻ ചവറ ബി.എസ്.എൻ.എൽ ഓഫിസിൽ വിളിച്ചിട്ടും ആരും ഫോണെടുത്തിെല്ലന്ന് ട്രഷറി ജീവനക്കാർ പറഞ്ഞു. ഒടുവിൽ ട്രഷറി ജീവനക്കാർ നേരിട്ട് ചെന്ന് പരാതി പറയുകയായിരുന്നു. തുടർന്ന് രണ്ട് ലൈൻമാൻമാരെ മാത്രമാണ് ട്രഷറിയിൽ പരിശോധനക്കുവിട്ടത്. എന്നാൽ, ഇവർ വന്ന് നോക്കിയിട്ട് ഒരു കുഴപ്പവും ഇെല്ലന്ന് അറിയിച്ച് മടങ്ങി. ബി.എസ്.എൻ.എല്ലി​െൻറ ഭാഗത്തുനിന്ന് തകരാർ കണ്ടുപിടിച്ച് പരിഹരിക്കാനുള്ള ശ്രമം ഉണ്ടാകാത്തതാണ് ബുദ്ധിമുട്ടുണ്ടാക്കിയതെന്ന് പെൻഷൻകാർ ആരോപിക്കുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ട്രഷറിയിലെത്തി പ്രശ്നം കണ്ടെത്തേണ്ട ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറിയെന്നും ആരോപണമുണ്ട്. ഒടുവിൽ നാലുമണിയോടെയാണ് കണക്ഷൻ പുനഃസ്ഥാപിച്ചത്. അപ്പോഴേക്കും പെൻഷൻ കിട്ടാതെ കുറേപേർ മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.