അഞ്ചൽ: മിന്നലേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. തമിഴ്നാട് തെങ്കാശി തേവർ തെരുവിൽ കണ്ണൻ (56) ആണ് മരിച്ചത്. പരിക്കേറ്റ തെങ്കാശി ശ്രീഹരി തെരുവിൽ മുനിയാണ്ടി (49), പുനലൂർ കാര്യറ തുണ്ടിൽ വീട്ടിൽ അബ്ദുൽ അസീസ് (50) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നോടെ ഏരൂർ വിളക്കുപാറചന്തക്കുസമീപം കെട്ടിട നിർമാണത്തിലേർപ്പെട്ടിരിക്കുേമ്പാഴായിരുന്നു അപകടം. മിന്നലിൽ സമീപത്തെ അങ്കണവാടി കെട്ടിടത്തിനും കേടുപാടുണ്ടായി. മിന്നലേറ്റ് കണ്ണൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സാരമായി പരിക്കേറ്റ അബ്ദുൽ അസീസിനെ പ്രാഥമികചികിത്സക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കണ്ണെൻറ മൃതദേഹം അഞ്ചലെ സ്വകാര്യമോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏരൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.