ഭിന്നശേഷിക്കാരുടേത്​ അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാനുള്ള സമരം ^സുധീരൻ

ഭിന്നശേഷിക്കാരുടേത് അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാനുള്ള സമരം -സുധീരൻ തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും മനുഷ്യത്വപരമായ പ്രശ്നമാണിതെന്നും വി.എം. സുധീരൻ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിയ ഭിന്നശേഷിക്കാരുെടയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കണ്ണുതുറപ്പിക്കൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരാലംബരായ കുട്ടികളും രക്ഷിതാക്കളും നയിക്കുന്ന സമരം കണ്ടില്ലെന്നുനടിക്കരുത്. അതല്ലെങ്കില്‍ കേരളം വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളുടെ തിളക്കമാവും നഷ്ടപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാറി​െൻറ തീരുമാനം ഇടതുസര്‍ക്കാര്‍ നടപ്പാക്കം. ഡോ. ജയരാജ് കമീഷൻ നൽകിയ കമീഷന്‍ നല്‍കിയ 170 ശിപാര്‍ശകളില്‍ 168 എണ്ണവും നടപ്പിലാക്കാന്‍ നടപടിയായ സമയത്താണ് ഭരണമാറ്റമുണ്ടായത്. ഇടതുസര്‍ക്കാര്‍ നിലവില്‍വന്നതിനു ശേഷം തുടര്‍നടപടി ഉണ്ടാകാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.