ഭൂമി തട്ടിപ്പ്​: നടപടിയെടുക്കണം

കൊട്ടാരക്കര: വെളിയം മാലയിൽ മലപുത്തൂരിലെ 100 കോടി രൂപയുടെ ഭൂമി തട്ടിപ്പിനെ കുറിച്ച് വിജിലൻസ് റിപ്പോർട്ട്‌ പുറത്തുവന്ന ശേഷവും ഭൂമി ഏറ്റെടുക്കുവാനുള്ള ഒരു നടപടിയും സർക്കാർ സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് കെ.പി.സി.സി അംഗങ്ങളായ സി.ആർ. നജീബ്, അലക്സ്‌ മാത്യു എന്നിവർ പറഞ്ഞു. ഇടത് പക്ഷം ഭരിക്കുന്ന വെളിയം പഞ്ചായത്തിൽ നടന്ന കോടിക്കണക്കിന് രൂപയുടെ ഭൂമി തട്ടിപ്പി​െൻറ വാർത്ത പുറത്ത് വന്നിട്ടും സർക്കാർ മൗനം പാലിക്കുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്നും അവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.