കെട്ടഴിച്ചുവിടുന്ന കന്നുകാലികൾ ടൗണിൽ ഭീഷണിയാകുന്നു (ചിത്രം)

പുനലൂർ: തിരക്കേറിയ പുനലൂർ പട്ടണത്തിൽ കെട്ടഴിച്ചുവിടുന്ന കന്നുകാലികൾ ഗതാഗതത്തിനും യാത്രക്കാർക്കും വ്യാപാരികൾക്കും ഭീഷണിയാകുന്നു. ടൗണിൽ കന്നുകാലികളെ വളർത്തുന്ന വീട്ടുകാരാണ് തീറ്റക്കായി ഇവകളെ കയറൂരിവീടുന്നത്. രാവിലെ നിരത്തിലിറങ്ങുന്ന കന്നുകാലികൾ മാർക്കറ്റിലും തെരുവുകളിലും പച്ചക്കറിയുടേയും മറ്റും അവശിഷ്ടങ്ങൾ തേടിയാണ് അലയുന്നത്. വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ വിൽപനക്കായി വെച്ചിരിക്കുന്ന സാധനങ്ങൾ തിന്നുനശിപ്പിക്കുന്നതും പതിവാണ്. ഒറ്റക്കും കൂട്ടായുമുള്ള കന്നുകാലികൾ പലപ്പോഴും റോഡ് മറികടക്കുന്നതും മറ്റും അപകടത്തിനും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. കാൽനടക്കാരെ കുത്തുകയും വാഹനങ്ങൾക്ക് നാശം വരുത്തുകയുംചെയ്യുന്നു. അഴിച്ചുവിടുന്ന കന്നുകാലികൾ പലപ്പോഴും ആപത്തിലാകുന്നുമുണ്ട്. ഒരാഴ്ച മുമ്പ് റെയിൽവേ ഗേറ്റിന് സമീപം ഓടയിൽ അകപ്പെട്ട പശുവിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. ഇത്തരം കന്നുകാലികൾ ടൗണിൽ ഭീഷണിയായപ്പോൾ ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നഗരസഭ മുമ്പ് മുന്നറിയിപ്പ് നൽകിയെങ്കിലും ഫലമുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.