പ്രസിഡൻറ്​സ്​ ട്രോഫി ജലോത്സവം: ​ െസൻറ്​ പയസ്​ ടെൻത്​ ചുണ്ടന്​ കിരീടം

കൊല്ലം: ആറാമത് പ്രസിഡൻറ്സ് ട്രോഫി ജലോത്സവത്തിൽ സ​െൻറ് ഫ്രാൻസിസ് ബോട്ട് ക്ലബ് കൊല്ലം പട്ടംതുരുത്തി​െൻറ 'െസൻറ് പയസ് ടെൻത്' ചുണ്ടൻ ജേതാവ്. ചുണ്ടൻ വള്ളങ്ങളുടെ വാശിയേറിയ ഫൈനൽ മത്സരത്തിൽ മഹാദേവിക്കാട് കാട്ടിൽ തെക്കതിൽ ഒന്നാം ട്രാക്കിലും കാരിച്ചാൽ രണ്ടാം ട്രാക്കിലും നടുഭാഗം മൂന്നാം ട്രാക്കിലും െസൻറ് പയസ് ടെൻത് നാലാം ട്രാക്കിലും മത്സരിച്ചപ്പോൾ തുഴപ്പാടുകളുടെ വ്യത്യാസത്തിൽ െസൻറ് പയസ് ടെൻത് കിരീടത്തിൽ മുത്തമിട്ടു. നടുഭാഗം രണ്ടാമതായി തുഴഞ്ഞുകയറിയപ്പോൾ കാരിച്ചാൽ മൂന്നാമതായി. വനിതകളുടെ തെക്കനോടിയിൽ വിക്ടറി ബോട്ട് ക്ലബി​െൻറ 'ദേവസ്' വിജയിച്ചു. ഫ്രണ്ട്സ് വനിത ബോട്ട്ക്ലബ് പുന്നമടയുടെ 'സാരഥി'യാണ് രണ്ടാമതെത്തിയത്. വെപ്പ് ബി ഫൈനൽ മത്സരത്തിൽ ഫ്രണ്ട്സ് ബോട്ട് ക്ലബ് െഎത്തോട്ടുവ വെസ്റ്റ് കല്ലടയുടെ എബ്രഹാം മുന്നു തൈക്കൻ വിജയിച്ചപ്പോൾ ഫ്രണ്ട്സ് ബോട്ട് ക്ലബ് സീനിയേഴ്സി​െൻറ വേണുഗോപാൽ രണ്ടാമതെത്തി. ഇരുട്ടുകുത്തി എ ഫൈനലിൽ ഫിനിക്സ് മൺറോയുടെ മുന്നു തൈക്കനാണ് വിജയിച്ചത്. ബ്ലൂവെയിൽ ബോട്ട് ക്ലബ് കിഴക്കേകല്ലടയുടെ തുരുത്തിത്തറ രണ്ടാംസ്ഥാനം കരസ്ഥമാക്കി. ഇരുട്ടുകുത്തി ബി ഫൈനലിൽ പിറവി ഞാറക്കലി​െൻറ 'ശരവണൻ' കിരീടം ചൂടിയപ്പോൾ ഫ്രണ്ട്സ് ബോട്ട് ക്ലബ് മൺറോയുടെ 'സ​െൻറ് ജോസഫ്' രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്തു. വെപ്പ് എ ഫൈനലിൽ സമുദ്ര ബോട്ട് ക്ലബ് കുമരകത്തി​െൻറ പുന്നത്ര വെങ്ങാഴി കിരീടം ചൂടിയപ്പോൾ പുണ്യാളൻ ബോട്ട് ക്ലബ് ആലപ്പുഴയുടെ അമ്പലക്കടവൻ രണ്ടാംസ്ഥാനം നേടി. വള്ളംകളിയുടെ ഉദ്ഘാടനം ബുധനാഴ്ച ഉച്ചക്ക് 2.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി. അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.