കൊട്ടാരക്കര: ഇന്ദിര പ്രിയദർശിനി െറസിൻറ്സ് വെൽഫെയർ കോഓപറേറ്റിവ് സൈാസൈറ്റിയും ഇന്ദിര ഗാന്ധി കൾചറൽ സൊസൈറ്റിയും ചേർന്ന് ഇരിങ്ങൂർ സ്നേഹ ഭവനിൽ നടത്തിയ ഇന്ദിര അനുസ്മരണ സമ്മേളനം മുൻ എം.എൽ.എ ഡോ. പ്രതാപ വർമ തമ്പാൻ ഉദ്ഘാടനം ചെയ്തു. ഇന്ദിര ഗാന്ധിയുടെ പേരിലേർപ്പെടുത്തിയ 2017ലെ പ്രിയദർശിനി സമ്മാൻ അലക്സ് മാത്യുവിന് നൽകി. പി. തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. ശാമുവേൽ റമ്പാച്ചൻ, വെട്ടിക്കവല സജീവൻ, റെജിമോൻ വർഗീസ്, കുളക്കട അനിൽ, തോമസ് പണിക്കർ, ഷിജു പടിഞ്ഞാറ്റിൻകര, ലിബിൻ പുന്നൻ, ശിവ ശങ്കരൻ, വലിയവിള ഗോപിനാഥൻ പിള്ള, പ്രസന്നകുമാരി, സജു. പി. ആർ, മഞ്ചു എന്നിവർ സംസാരിച്ചു. പാറ ഇളകി താഴേക്ക് പതിച്ചു; മരങ്ങളിൽ തട്ടിനിന്നതിനാൽ അപകടമൊഴിവായി പാറയുടെ അടിവാരത്തായി മൂന്ന് കുടുംബങ്ങളാണ് താമസിച്ചിരുന്നത് കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്തിലെ കരുനാകോട് കൂറ്റന്‍ പാറയുടെ ഒരുഭാഗം ഇളകി താഴേക്ക് വീണു. കഴിഞ്ഞദിവസം രാത്രിയാണ് കരുനാകോട് ആയിരവല്ലി പാറയുടെ ഭാഗം താഴേക്ക് പതിച്ചത്. എന്നാൽ, സമീപത്തെ റബര്‍ മരങ്ങളില്‍ തട്ടിനിന്നതിനാല്‍ ആളപായമോ മറ്റപകടങ്ങളോ ഇല്ല. പാറയുടെ അടിവാരത്തായി മൂന്ന് കുടുംബങ്ങള്‍ താമസിച്ചിരുന്നു. ശബ്ദംകേട്ട് നോക്കിയപ്പോഴാണ് പാറ മരങ്ങളിൽ തടഞ്ഞ് നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് മൂന്ന് കുടുംബങ്ങളെയും അവിടെനിന്ന് മാറ്റിപ്പാര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.