ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ യുവാവ്​ പിടിയിൽ

ചാത്തന്നൂർ: ഭാര്യാമാതാവിനെ കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ യുവാവ് വയനാട് കൽപറ്റയിൽ പൊലീസി​െൻറ പിടിയിലായി. മുട്ടക്കാവ് സ്വദേശി അലി അക്ബറാണ് പിടിയിലായത്. ഇയാൾ കൽപറ്റയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ചാത്തന്നൂർ പൊലീസ് പിടികൂടുകയായിരുന്നു. ഒക്ടോബർ 15ന് പുലർച്ചെയാണ് ഭാര്യാമാതാവ് മുട്ടക്കാവ് പുത്തൻവിള പട്ടിയഴികം വീട്ടിൽ പരേതനായ അബ്ദുൽ ഖാദറി​െൻറ ഭാര്യ ഐഷാബീവിയെ (72) ഇയാൾ വീടുകയറി ആക്രമിച്ചത്. അടിയേറ്റ് ഗുരുതരമായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഐഷാബീവി 17ന് മരിച്ചു. സംഭവത്തിന് ശേഷം കൽപറ്റയിലെ ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു. വാടകകൊടുക്കുന്നതിന് മൊബൈൽ ഫോൺ വിൽക്കാൻ ശ്രമിക്കുകയും നടക്കാതെ വന്നപ്പോൾ ലോഡ്ജിൽനിന്ന് മുങ്ങാൻ ശ്രമിക്കുേമ്പാഴാണ് പൊലീസി​െൻറ പിടിയിലായതെന്നാണ് വിവരം. സംഭവസമയം ഇയാേളാടൊപ്പം ഉണ്ടായിരുന്നെന്ന് പറയുന്ന സഹോദരനേയും ഒളിവിൽപോകാൻ സഹായിച്ച തഴുത്തല സ്വദേശിയെയും നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐഷാബീവിയുടെ മകൾ നസീറയുടെ ഭർത്താവാണ് അലി അക്ബർ. പതിവായി ഉപദ്രവിക്കുന്നതിനെ തുടർന്ന് നസീറ ഇയാളുമായി പിണങ്ങി കഴിയുകയായിരുന്നു. ഇതുസംബന്ധിച്ച് പല തവണ നസീറ ചാത്തന്നൂർ പൊലീസിൽ പരാതിനൽകിയിരുന്നു. ജമാഅത്ത് കമ്മിറ്റി ഒാഫിസിൽ നടത്തിയ മധ്യസ്ഥചർച്ചയിലും ഇയാൾ ആക്രമണം നടത്തിയിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽപോയ അലി അക്ബറിനെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാട്ടുെന്നന്നാരോപിച്ച് പ്രദേശവാസികൾ ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുകയും റോഡ് ഉപരോധം ഉൾപ്പടെയുള്ള സമരപരിപാടികൾക്ക് രൂപംനൽകുകയും ചെയ്തിരുന്നു. ഇയാളെ കണ്ടെത്തുന്നതിന് ചാത്തന്നൂർ പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കൊട്ടിയം സി.ഐയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.