തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം -വിഗ്രഹ പരിശോധന റിപ്പോർട്ട് സമർപ്പിച്ചു. സുപ്രീംകോടതി നിർദേശാനുസരണം രണ്ട് ഘട്ടങ്ങളിലായി നടന്ന വിഗ്രഹ പരിശോധന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ഭരണസമിതിക്ക് സമർപ്പിച്ചത്. വേഴപ്പറമ്പ് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ചെയർമാനായ സമിതിയാണ് തയാറാക്കിയത്. രണ്ടുവർഷം മുമ്പ് മൂല വിഗ്രഹത്തിൽ കേടുപാട് ഉണ്ടെന്ന് പരാതി ഉയർന്നിരുന്നു. തുടർന്നാണ് ക്ഷേത്രത്തിനുള്ളിലെ കടുശർക്കര യോഗത്തിെല വിഗ്രഹങ്ങളുടെ പരിശോധന നടത്താൻ സുപ്രീംകോടതി നിർദേശിച്ചത്. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി നടന്ന ആദ്യപരിശോധനയിൽ അമിക്കസ് ക്യൂറിയും പങ്കെടുത്തിരുന്നു. റിപ്പോർട്ട് സംബന്ധിച്ച കൂടുതൽ ചർച്ചകൾ ഉടൻ നടക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.